ജിയോ ലൊക്കേറ്റ് മൈ ഡിവൈസ് വരുന്നു

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ പുതിയ സവിശേഷത അവതരിപ്പിക്കുനു. കണ്ടെത്തൂ സ്വന്തം ഉപകരണം എന്നര്‍ത്ഥം വരുന്ന ‘ലൊക്കേറ്റ് മൈ ഡിവൈസ്' എന്ന ഫീച്ചറാണ് അവതരിപ്പിക്കുന്നത്. ഈ സംവിധാനത്തിലൂടെ ജി പി എസ് സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഉപകരണം

author-image
praveen prasannan
New Update
ജിയോ ലൊക്കേറ്റ് മൈ ഡിവൈസ് വരുന്നു

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ പുതിയ സവിശേഷത അവതരിപ്പിക്കുനു. കണ്ടെത്തൂ സ്വന്തം ഉപകരണം എന്നര്‍ത്ഥം വരുന്ന ‘ലൊക്കേറ്റ് മൈ ഡിവൈസ്' എന്ന ഫീച്ചറാണ് അവതരിപ്പിക്കുന്നത്.

ഈ സംവിധാനത്തിലൂടെ ജി പി എസ് സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഉപകരണം കണ്ടെത്താം. ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഈ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും.

നിലവില്‍ ഈ ഫീച്ചര്‍ സജീവമായിട്ടില്ലെന്നാണരിവ്. എന്നാല്‍ സജീവമാകുന്പോള്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട് ഫോണുകള്‍ ഈ വെബ്സൈറ്റിലൂടെ കണ്ടെത്താം.

സ്മാര്‍ട്ട് ഫോണ്‍ സഞ്ചരിച്ച വഴികളെ കുറിച്ചും ഈ ഫീച്ചര്‍ വിവരം നല്‍കും. സ്മാര്‍ട്ട്ഫോണുമായി സഞ്ചരിച്ച വഴികള്‍ തീയതിയും സമയവും അടയാളപ്പെടുത്തി രേഖപ്പെടുത്തി സൂക്ഷിക്കാനും ഇതിലൂടെ കഴിയും.

സ്മാര്‍ട്ട്ഫോണ്‍ കളവ് പോയാല്‍ അത് ജിയോ സെക്യൂരിറ്റി ആപ്പ് വഴി നിയന്ത്രിക്കാനും സൌകര്യമുണ്ട്. ഈ സൌകര്യം ഉപയോഗപ്പെടുത്തി സ്മാര്‍ട്ട്ഫോണിന്‍റെ ഡാറ്റ മാറ്റാനും പൂട്ടിടാനും കഴിയും.

മാര്‍ച്ച് 31 വരെ റിലയന്‍സ് ജിയോ 4 ജി സേവനം സൌജന്യമാണ്. ഫോണ്‍ വിളിയും ഇന്‍റര്‍നെറ്റ് സേവനവും ഇതില്‍ പെടുന്നു. അതേസമയം മറ്റ് കന്പനികള്‍ ജിയോയോട് പുലര്‍ത്തുന്ന അസഹിഷ്ണുത തുടര്‍ന്നാല്‍ സൌജന്യ സേവനം വീണ്ടും നീട്ടാനും ഇടയുണ്ടെന്നാണ് ഇ മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നത്.

jio locate my device to be introduced