ജിയോ ജിഗാ ഫൈബര്‍ പദ്ധതിയുമായി റിലയന്‍സ് ഗ്രൂപ്പ്

ടെലികോം രംഗത്ത് പുത്തൻ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അംബാനിയുടെ റിലയന്‍സ് ജിയോ മറ്റൊരു പദ്ധതിയിലേക്ക് ചുവടുവെയ്ക്കുന്നു . സെക്കന്‍ഡുകള്‍ കൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍ സര്‍വീസാണ് ആരംഭിക്കുന്നത്.

author-image
Greeshma.G.Nair
New Update
ജിയോ ജിഗാ ഫൈബര്‍ പദ്ധതിയുമായി റിലയന്‍സ് ഗ്രൂപ്പ്

ടെലികോം രംഗത്ത് പുത്തൻ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അംബാനിയുടെ റിലയന്‍സ് ജിയോ മറ്റൊരു പദ്ധതിയിലേക്ക് ചുവടുവെയ്ക്കുന്നു . സെക്കന്‍ഡുകള്‍ കൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍ സര്‍വീസാണ് ആരംഭിക്കുന്നത്.

വൈകാതെ രാജ്യത്തെ എല്ലാ വീടുകളിലേക്കും ഈ സേവനമെത്തുമെന്നാണ് കരുതുന്നത്. റിലയന്‍സ് ജിയോയുടെ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കാണ് ജിയോ ജിഗാ ഫൈബര്‍ എന്നു പേരിട്ടിരിക്കുന്നത്. പരീക്ഷണ ഘട്ടത്തിലാണ് ഇപ്പോള്‍ പദ്ധതി.

1ജിബിപിഎസ് വേഗം എന്നത് സെക്കന്‍ഡുകള്‍കൊണ്ട് സിനിമയും ഗെയിമുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധ്യമാക്കുന്നതാണ്. ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ സ്വഭാവം തന്നെ മാറ്റിമറിക്കുന്നതാകും ജിയോയുടെ പുതിയ ബ്രോഡ്ബാന്‍ഡ് പദ്ധതി.

ജിയോ ജിഗാഫൈബറിന്റെ താരിഫും പ്ലാനും സംബന്ധിച്ചു കമ്പനി സൂചനകളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും ആദ്യത്തെ മൂന്നു മാസം 100 എംപിപിഎസ് വേഗമുള്ള ഇന്റര്‍നെറ്റ് ഫ്രീ നല്‍കുമെന്നാണു കമ്പനിയോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Jio