/kalakaumudi/media/post_banners/170ba814b84f45a283dab738e2e33f13289c20cc3402eabe8bcecf28418ff430.jpg)
വീണ്ടും മികച്ച ഓഫറുമായി ജിയോ രംഗത്തെത്തിയിരിക്കുകയാണ്. ജിയോ ഉപഭോക്താക്കള്‍ക്ക് വീണ്ടും ആസ്വദിക്കാം ജിയോയുടെ ഈ ഓഫറിലൂടെ.100 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടായി ലഭിക്കുന്ന ഹോളിഡേ ഹംഗാമ എന്ന പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഡിജിറ്റല്‍ പെയ്‌മെന്റ് പോര്‍ട്ടലായ ഫോണ്‍പെയുമായി ചേര്‍ന്ന് പ്രീപെയ്ഡ് വരിക്കാര്‍ക്ക് മാത്രമായാണ് ഈ ഓഫര്‍ ഇത്തവണ നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നത്.മാത്രമല്ല, നാലു മാസത്തിനു ശേഷമാണ് ജിയോ നിരക്കുകള്‍ക്ക് ഇത്തരമൊരു വന്‍ ഓഫര്‍ നല്‍കിയിരിക്കുന്നത്. പുതിയ പ്ലാന്‍ പ്രകാരം 399 രൂപയുടെ റീചാര്‍ജ് ചെയുമ്പോള്‍ 100 രൂപ ഇന്‍സ്റ്റന്റ് ഇളവായി ലഭിക്കുന്നതാണ്. അതായത് 399 രൂപയുടെ പ്ലാനിന് 299 രൂപ നല്‍കിയാല്‍ മതിയാകും. ഇതില്‍ 50 രൂപ മൈജിയോ അക്കൗണ്ടിലും 50 രൂപ ഫോണ്‍പേ അക്കൗണ്ടിലുമാണ് വരിക. അടുത്ത റീചാര്‍ജുകള്‍ക്ക് ഈ തുക നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതുമാണ്. എന്നാല്‍ മൈജിയോ ആപ്പ് വഴി റീചാര്‍ജ് ചെയ്താല്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക എന്നത് ജിയോ വ്യക്തമാക്കുന്നു.