ജിയോ ഉപഭോക്താക്കൾക്കായി കൂടുതൽ താരിഫ് പ്ലാനുകൾ

ജിയോ ഉപഭോക്താക്കൾക്കായി കൂടുതൽ പുതിയ താരിഫ് പ്ലാനുകളുമായി റിലയൻസ് ഗ്രൂപ്പ് . 149 രൂപയുടെയും 499 രൂപയുടെയും പ്ലാനുകളാണ് നിലവിൽ പ്രഖ്യാപിച്ചത്.

author-image
Greeshma G Nair
New Update
ജിയോ ഉപഭോക്താക്കൾക്കായി കൂടുതൽ താരിഫ് പ്ലാനുകൾ

ന്യൂഡൽഹി : ജിയോ ഉപഭോക്താക്കൾക്കായി കൂടുതൽ പുതിയ താരിഫ് പ്ലാനുകളുമായി റിലയൻസ് ഗ്രൂപ്പ് .
149 രൂപയുടെയും 499 രൂപയുടെയും പ്ലാനുകളാണ് നിലവിൽ പ്രഖ്യാപിച്ചത്.

149 രൂപയുടെ പ്ലാൻ പ്രകാരം പ്രതിമാസം രണ്ട് ജി.ബിയാണ് ഉപയോഗിക്കാനാകുക. പരിധിയില്ലാതെ വിളിക്കാനും കഴിയും. 499 രൂപയുടെ പ്ലാൻ പ്രകാരം പ്രതിമാസം 60 ജിബി ഡാറ്റ സൗജന്യമായി ഉപയോഗിക്കാനാകും. പരിധിയില്ലാതെ സൗജന്യവിളികളും ഓഫർ ചെയ്യുന്നുണ്ട്.

999 രുപമുതൽ 9999 രൂപവരെയുള്ള പ്ലാനുകളുമുണ്ട്. 60 ദിവസം മുതല് 360 ദിവസംവരെ കാലാവധിയുള്ളവയാണ് ഇവ. ഈ പ്ലാനുകളിൽ പ്രതിദിന ഡാറ്റ ഉപയോഗത്തിന് പരിധിയില്ല. 60 ജി.ബി മുതൽ 750 ജി.ബി വരെയാണ് വ്യത്യസ്ത പ്ലാനുകളിൽ ഉപയോഗിക്കാൻ കഴിയുക.

ജിയോ പ്രൈം അംഗത്വമെടുക്കുന്നവർക്ക് പ്രതിദിനം ഒരു ജി.ബി(മാസം 30 ജി.ബി) ഡാറ്റ ഉപയോഗവും പരിധിയില്ലാത്ത കോളുകളും ഓഫർ ചെയ്യുന്ന 303 രൂപയുടെ പ്ലാനും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Jio