ജിയോ ഫോണില്‍ വാട്‌സ്ആപ്പ് ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്‌

1500 രൂപക്ക് റിലയന്‍സ് ജിയോ പുറത്തിറക്കാന്‍ പോകുന്ന 4ജി ഫോണില്‍ വാട്‌സ്ആപ്പ് ഉള്‍പ്പെടുത്തുമെന്ന് പുടിയ റിപ്പോര്‍ട്ട്.

author-image
Anju N P
New Update
ജിയോ ഫോണില്‍ വാട്‌സ്ആപ്പ് ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്‌

1500 രൂപക്ക് റിലയന്‍സ് ജിയോ പുറത്തിറക്കാന്‍ പോകുന്ന 4ജി ഫോണില്‍ വാട്‌സ്ആപ്പ് ഉള്‍പ്പെടുത്തുമെന്ന് പുടിയ റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്ലികേഷന്‍ ഇല്ലെന്നത് തിരിച്ചടിയാകുമെന്ന് മുന്നില്‍കണ്ടാണ് വാട്ട്‌സ്ആപ്പ് ഫോണില്‍ കൊണ്ടു വരാന്‍ ജിയോ തീരുമാനിച്ചത്.

ഇത് സംബന്ധിച്ച് വാട്ട്‌സ്ആപ്പ് അധികൃതരുമായി ജിയോ ഫോണ്‍ അധികൃതര്‍ ചര്‍ച്ചയിലാണ്. ജിയോ ഫോണില്‍ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമായ കൈ ഓഎസ് എന്ന പ്ലാറ്റ്ഫോമില്‍ വാട്ട്‌സ്ആപ്പ് ലഭിക്കുന്നതിനുള്ള ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്തു തന്നെയായാലും വാട്ട്‌സ്ആപ്പ് ലഭ്യമാക്കും എന്ന നിലപാടിലാണ് ജിയോ ഫോണ്‍ നിര്‍മ്മാതാക്കള്‍ എന്ന് ഫാക്ടറി ഡെയിലി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജിയോ ഫോണുകള്‍ക്ക് മാത്രമുള്ള വാട്ട്‌സ്ആപ്പ് പതിപ്പായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. ജിയോ ആപ്പുകള്‍ എല്ലാം ജിയോ ഫോണില്‍ കിട്ടും. വോയ്സ് കമാന്‍ഡുകള്‍ ഉപയോഗിച്ച് ഫോണിനു നിര്‍ദേശം നല്‍കാം. 22 ഇന്ത്യന്‍ ഭാഷകള്‍ ഈ ഫോണിനു തിരിച്ചറിയാം. ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇന്ത്യക്കാരാല്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഫോണ്‍ എന്നാണു മുകേഷ് അംബാനി ഇതിനെ വിശേഷിപ്പിക്കുന്നത്. ഫോണിനായി നല്‍കുന്ന 1500 രൂപ ജിയോ പിന്നീട് ഉപയോക്താവിന് തിരിച്ച് നല്‍കും.

whatsapp jio phone