ജിയോയുടെ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്ക് വീണ്ടും 10 ജിബിയുടെ സൗജന്യം

ജിയോ വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങിയിരിക്കുന്നു. ജിയോയുടെ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്ക് വീണ്ടും 10 ജിബിയുടെ സൗജന്യ ഡാറ്റ ലഭിക്കുന്ന പുതിയ ഓഫറുകളാണ് നിലവില്‍ എത്തിയിരിക്കുന്നത് .

author-image
BINDU PP
New Update
 ജിയോയുടെ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്ക് വീണ്ടും 10 ജിബിയുടെ സൗജന്യം

ജിയോ വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങിയിരിക്കുന്നു. ജിയോയുടെ പ്രീപെയ്ഡ് ഉപഭോതാക്കള്‍ക്ക് വീണ്ടും 10 ജിബിയുടെ സൗജന്യ ഡാറ്റ ലഭിക്കുന്ന പുതിയ ഓഫറുകളാണ് നിലവില്‍ എത്തിയിരിക്കുന്നത് .ജിയോ ടിവിയുടെ ഉപയോഗത്തില്‍ വര്‍ദ്ധനവുണ്ടായതിനെ തുടര്‍ന്നാണ് 10ജിബി അധികം ഇപ്പോള്‍ ലഭിക്കുന്നത് .കൂടാതെ ബാഴ്സലോണയില്‍ അടുത്തിടെ അവസാനിച്ച മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ബെസ്റ്റ് മൊബൈല്‍ വീഡിയോ കണ്ടന്റ് എന്ന പുരസ്കാരം ജിയോ ടിവിയ്ക്ക് ലഭിച്ചിരുന്നു .ജിയോടിവി ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഈ ഓഫറുകള്‍ ലഭ്യമാകുന്നത് .583 ചാനലുകളാണ് ജിയോ ടിവിയില്‍ ലഭിക്കുന്നത് .അതുകൂടാതെ മറ്റു HD ചാനലുകളും ജിയോ ടിവിയില്‍ ലഭ്യമാകുന്നുണ്ട് .ഈ ഓഫറുകള്‍ ലഭിക്കുന്നതിന് ഉപഭോതാക്കള്‍ക്ക് 1991, 1299 എന്നീ ഐവിആര്‍ നമ്ബറുകളിലേക്ക് വിളിക്കാവുന്നതാണ് .

Jio