ജിയോ ന്യൂഇയര്‍ ഓഫർ ഇന്ന് അവസാനിക്കും ; ജിയോ പ്രൈം മെമ്പർഷിപ്പിൽ 42 ശതമാനം ഉപഭോക്താക്കൾ

ജിയോ പ്രൈം ടൈം മെമ്പർഷിപ്പിലേക്ക് മാറിയത് ഏകദേശം 42 ശതമാനം ഉപഭോക്താക്കളെന്ന് റിപ്പോർട്ട് . എന്നാൽ ജിയോ ഇത് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല . ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഫ്രീ ഓഫർ ഇന്ന് അവസാനിക്കുകയാണ് .

author-image
Greeshma G Nair
New Update
ജിയോ ന്യൂഇയര്‍ ഓഫർ ഇന്ന് അവസാനിക്കും ; ജിയോ പ്രൈം മെമ്പർഷിപ്പിൽ 42 ശതമാനം ഉപഭോക്താക്കൾ

 

ജിയോ പ്രൈം മെമ്പർഷിപ്പിലേക്ക് മാറിയത് ഏകദേശം 42 ശതമാനം ഉപഭോക്താക്കളെന്ന് റിപ്പോർട്ട് . എന്നാൽ ജിയോ ഇത് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല . ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഫ്രീ ഓഫർ ഇന്ന് അവസാനിക്കുകയാണ് .

ജിയോ ഫ്രീ ഓഫര്‍എടുത്തവർക്ക് ഇനിയും ജിയോ പ്രൈംമിലേക്ക് മാറാം. അതിനായി 99 രൂപയുടെ റീചാര്‍ജ് ചെയ്യണം. ഇപ്പോള്‍ 50 ദശലക്ഷം പേരാണ് വ്യാഴാഴ്ച വരെ ഈ ഓഫര്‍ ചെയ്തിരിക്കുന്നത്. മാര്‍ച്ച് ആദ്യം 120 ദശലക്ഷത്തിന് അടുത്തായിരുന്നു ജിയോ സിം ഉള്ളവരുടെ എണ്ണം.

കഴിഞ്ഞ സെപ്റ്റംബറിലാണ് ജിയോ മുഴുവന്‍ ഡാറ്റയും, കോളും ഫ്രീയായി നല്‍കുന്ന ജിയോ വെല്‍ക്കം ഓഫർ അവതരിപ്പിച്ചത്.

തുടര്‍ന്ന് ജിയോ ന്യൂഇയര്‍ ഓഫറും അവതരിപ്പിച്ചു. അതിന് ശേഷമാണ് താരീഫ് നിരക്കുകളോടെ പ്രൈം മെമ്പര്‍ഷിപ്പ് അവതരിപ്പിക്കുന്നത്.

Jio