സൗജന്യമായി ജിയോ പ്രൈം അംഗത്വംനേടാനുള്ള വഴികൾ

ടെലിഫോൺ രംഗത്ത് 4 വിപ്ലവം തീർത്ത റിലയൻസ് ജിയോ ഏപ്രിൽ ഒന്ന് മുതൽ ചാർജ് ഈടാക്കുന്നു .സൗജന്യ ഓഫറുകൾ മാർച്ച് 31 ന് അവസാനിക്കുന്നതോടെയാണ് സൗജന്യമായി ജിയോ പ്രൈം അംഗത്വംനേടാനുള്ള വഴിയുമായാണ് ഇപ്പോൾ റിലയൻസ് രംഗത്ത് വന്നിരിക്കുന്നത് . ജിയോ മണി ആപ്പിൽ പുതിയ ക്യാഷ് ബാക്ക് ഓഫർ പ്രഖ്യാപിച്ചു കൊണ്ടാണ് ജിയോ ഉപഭോക്താക്കളെ നിലനിർത്തുന്നത് .

author-image
Greeshma G Nair
New Update
സൗജന്യമായി ജിയോ പ്രൈം അംഗത്വംനേടാനുള്ള വഴികൾ

ടെലിഫോൺ രംഗത്ത് 4 G വിപ്ലവം തീർത്ത റിലയൻസ് ജിയോ ഏപ്രിൽ ഒന്ന് മുതൽ ചാർജ് ഈടാക്കുന്നു .സൗജന്യ ഓഫറുകൾ മാർച്ച് 31 ന് അവസാനിക്കുന്നതോടെയാണ് സൗജന്യമായി ജിയോ പ്രൈം അംഗത്വംനേടാനുള്ള വഴിയുമായാണ് ഇപ്പോൾ റിലയൻസ് രംഗത്ത് വന്നിരിക്കുന്നത് . ജിയോ മണി ആപ്പിൽ പുതിയ ക്യാഷ് ബാക്ക് ഓഫർ പ്രഖ്യാപിച്ചു കൊണ്ടാണ് ജിയോ ഉപഭോക്താക്കളെ നിലനിർത്തുന്നത് .

99 രൂപയ്ക്ക് ജിയോ പ്രൈം അംഗത്വം നേടുന്ന ഉപയോക്താക്കൾക്ക് ഒരു വർഷത്തേക്കുള്ള പ്രതിമാസ പ്ലാനുകളിൽ അൺലിമിറ്റഡ് ഡാറ്റയാണ് പ്ലാൻ ചെയ്യുന്നത് .

വളരെ കുറഞ്ഞ ഡാറ്റാ പാക്കുകളും ജിയോ ഓഫറിൽ ഉൾപ്പെടുന്നു .

ജിയോ മണി ആപ്പ് ഡൗൺലോഡ് ചെയ്ത് ഇതിലൂടെ 99 രൂപയുടെ പ്രൈം ഓഫർ ചെയ്യുന്നവർക്ക് 50 രൂപ ക്യാഷ് ബാക്ക് ആണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൈം അംഗത്വം എടുക്കുന്നവക്ക് പിന്നീട് ആവശ്യമായ പ്രതിമാസ ഓഫർ തിരഞ്ഞെടുക്കേണ്ടെതുണ്ട്. 303 രൂപ മുതലുള്ള ഓഫർ ജിയോ മണിയിലൂടെ തന്നെ ചെയ്താൽ വീണ്ടും 50 രൂപ കൂടി കമ്പനി ക്യാഷ് ബാക്ക് വാഗ്ദാനം ചെയ്യുന്നു.

303 രൂപ റീചാർജ്ജിൽ 28 ദിവസത്തേക്ക് പ്രതിദിനം 1 ജിബി 4ജി ഡാറ്റ വീതം 28 ജിബി ഡാറ്റയാണ് ജിയോ നൽകുന്നത് . ദിവസം 1 ജിബി പരിധി കഴിഞ്ഞാൽ 4ജി സ്പീഡ് ലഭിക്കില്ല.

മാർച്ച് 31ന് മുമ്പ് 303 രൂപയുടെ പ്ലാൻ തിരഞ്ഞെടുത്ത് റീചാർജ് ചെയ്യുന്നവർക്ക് 5 ജിബി (201 രൂപ) ഡാറ്റയും 499 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകൾ ചെയ്യുന്നവർ ക്ക് 10 ജിബി ഡാറ്റയും (301 രൂപ) സൗജന്യമായി ലഭിക്കും.

Jio