/kalakaumudi/media/post_banners/cf3412f547fdb3a5612e0769cdac748fccafba3e6e907cb1fac015565a965831.jpg)
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് റിലയൻസ് ജിയോ. 999 രൂപ വിലയുണ്ടായിരുന്ന ജിയോയുടെ വൈഫൈ ഡിവൈസിന് ഇപ്പോൾ വെറും 499 രൂപയാണ് വില. മാത്രമല്ല 2999 രൂപയുടെ വൈഫൈ ഡിവൈസിനും 499 രൂപയാണ് വിലയിട്ടിരിക്കുന്നത്. കൂടാതെ 500 രൂപ ക്യാഷ് ബാക്കും ലഭിക്കുന്നു. വൻ തോതിലാണ് ജിയോ വൈഫൈ ഡിവൈസിന്റെ വില വെട്ടികുറച്ചിരിക്കുന്നത്. 199 രൂപ മുതൽ ഓഫാറുകൾ ആരംഭിക്കുന്നു. 199 രൂപക്ക് അൺലിമിറ്റഡ് കോളും പ്രതിദിനം ഓരോ ജിബിയും 28 ദിവസത്തേക്ക് ലഭിക്കുന്നു. പുതിയ പുതിയ ഓഫറുകൾ നൽകി ഉപഭോക്താക്കളെ കൈലെടുക്കാനാണ് ജിയോയുടെ ശ്രമം.