2.4 ഇഞ്ച് ഡിസ്പ്ലേ സ്‌ക്രീന്‍, 1800എംഎച്ച് ബാറ്ററിയുമായി ജിയോഫോണ്‍ പ്രൈമ; വില 2,599 രൂപ

By Greeshma Rakesh.20 11 2023

imran-azhar

 

മുംബൈ :റിലയന്‍സ് ജിയോയുടെ ജിയോഫോണ്‍ പ്രൈമ വില്‍പനയ്ക്കെത്തുന്നു. 2.4 ഇഞ്ച് ഡിസ്പ്ലേ സ്‌ക്രീന്‍, 1800എംഎച്ച് ബാറ്ററി,512എംബി റാം, 128ജിബി എക്‌സ്പാൻഡബിൾ സ്റ്റോറേജ് എന്നിവയാണ് ജിയോയുടെ പ്രൈമയ്ക്കുള്ളത്.

 

കൂടാതെ 23 ഭാഷാ പിന്തുണ ഫീച്ചറോടെയെത്തുന്ന 4 ഏസ്മാര്‍ട്ട് ഫീച്ചര്‍ ഫോണിന് 2599 രൂപയാണ് വില. 3.5 എംഎം ഓഡിയോ ജാക്കും ജിയോഫോൺ പ്രൈമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫീച്ചർ ഫോൺ ജിയോ ടിവി, ജിയോ സിനിമ, ജിയോ സാവൻ,ജിയോപേ വഴിയുള്ള യുപിഎ പേയ്‌മെന്റ് എന്നിവയിൽ പ്രീ-ലോഡ് ചെയ്തിരിക്കുന്നു.

 

പ്രധാന റീട്ടെയില്‍ സ്റ്റോറുകളിലും റിലയന്‍സ് ഡിജിറ്റല്‍.ഇന്‍, ജിയോമാര്‍ട്ട് ഇലക്ട്രോണിക്‌സ് ,ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും ലഭ്യമാകും. യുട്യൂബ് , ഫെയ്‌സ്ബുക്ക് , വാട്ട്‌സാപ്പ് , ഗൂഗിള്‍ വോയ്സ് അസിസ്റ്റന്റ് എന്നിവ ഈ ഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കും.

OTHER SECTIONS