/kalakaumudi/media/post_banners/85a7e8488ee4fb6db092dc47850119191630d991dc88fdeab08c721433d691ab.jpg)
മലയാളത്തിന്റെ പ്രശസ്ത എഴുത്തകാരി കമലാ സുരയ്യയ്ക്ക് ആദരമർപ്പിച്ച് പ്രത്യേക ഗൂഗിൾ ഡൂഡിൽ. ഫെമിനിസ്റ്റ് എഴുത്തുകാരി എന്ന വിശേഷണമാണ് ഡൂഡില്‍ ബഹുമാനം നല്‍കിക്കൊണ്ട് ഗൂഗിള്‍ കമലയെ വിശേഷിപ്പിച്ചിരിക്കുന്നത്. കലാകാരനായ മഞ്ജിത് താപ് ആണ് ഡൂഡിൽ തയാറാക്കിയിരിക്കുന്നത്.സ്ത്രീകളുടെ ലൈംഗിക താല്‍പര്യങ്ങളെക്കുറിച്ചും വൈവാഹിക ജീവിത്തില്‍ അവരനുഭവിക്കുന്ന അടിച്ചമര്‍ത്തലുകളെക്കുറിച്ചും തുറന്നെഴുതിയ കമലാ ദാസ് എന്ന കമല സുരയ്യ ഇന്തോ -ഇംഗ്ലീഷ് എഴുത്തുകാരി എന്ന നിലയ്ക്ക് മാത്രമല്ല, മലയാള വായനാക്കാര്‍ കൂടി നെഞ്ചേറ്റിയ നിരവധി കഥകളുടെ സൃഷ്ടാവ് കൂടിയാണ്.