കെ 9 മ്യൂസിക് 4 ജി സ്മാർട്ട്ഫോണുമായി കാർബൺ എത്തി

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ കാര്‍ബണ്‍ പുതിയ കെ 9 മ്യൂസിക് 4 ജി സ്മാര്‍ട്ട്‌ഫോണിനെ വിപണിയിലെത്തിച്ചു. മ്യൂസിക് പ്രേമികളെ ലക്ഷ്യം വച്ചാണ് ഈ സ്മാര്‍ട്ട്‌ഫോ

author-image
Anju N P
New Update
കെ 9 മ്യൂസിക് 4 ജി സ്മാർട്ട്ഫോണുമായി കാർബൺ എത്തി

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ കാര്‍ബണ്‍ പുതിയ കെ 9 മ്യൂസിക് 4 ജി സ്മാര്‍ട്ട്‌ഫോണിനെ വിപണിയിലെത്തിച്ചു. മ്യൂസിക് പ്രേമികളെ ലക്ഷ്യം വച്ചാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ അവതരിച്ചിരിക്കുന്നത്.

ബ്ലൂ, ഷ്യാംപേന്‍ ഗോള്‍ഡ് നിറങ്ങളില്‍ എത്തിയിരിക്കുന്ന കെ 9 മ്യൂസിക് 4 ജി സ്മാര്‍ട്ട്‌ഫോണിന് 4,990 രൂപയാണ് വില. വില അടിസ്ഥാനപ്പെടുത്തി നോക്കുകയാണെങ്കില്‍ റെഡ്മി 4A,10.or D സ്മാര്‍ട്ട്‌ഫോണുകളായിരിക്കും കാര്‍ബണ്‍ കെ 9 മ്യൂസിക് 4 ജി സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാന എതിരാളികള്‍.

5 ഇഞ്ച് ഡിസ്‌പ്ലെ, ആന്‍ഡ്രോയിഡ് 7.0 നുഗട്ട്, 1.3GHz ക്വാഡ്-കോര്‍ പ്രോസസര്‍, 1GB റാം, 16GB സ്റ്റോറേജ്, 8MP റിയര്‍ ക്യാമറ, 5MP ഫ്രണ്ട് ക്യാമറ, 2200mAh ബാറ്ററി, 4 ജി കണക്ടിവിറ്റി, ബ്ലൂടൂത്ത്, വൈഫൈ, ജിപിഎസ് എന്നിവയാണ് സവിശേഷതകള്‍

karbonn