/kalakaumudi/media/post_banners/97b3fd02357d9486b89678e1dc4693686b7b4ac79138f245e04193df41ef8730.jpg)
തിരുവനന്തപുരം: മലയാളികൾക്ക് പുതുവർഷ സമ്മാനമായി ഇടതു സർക്കാരിന്റെ മൊബൈൽ ആപ്ലിക്കേഷൻ വരുന്നു. നൂറിലധികം സർക്കാർ സേവനങ്ങൾ വിരൽതുമ്പിലെത്തിക്കാൻ പുത്തൻ ആപ്പ് തയ്യാറാക്കുകയാണ് സംസ്ഥാന സർക്കാർ . ഐടി മിഷനുമായി ചേർന്ന് തുടങ്ങാനിരിക്കുന്ന മൊബൈൽ ആപ്പിന് പേരും ലോഗോയും നിർദ്ദേശിക്കാൻ ജനങ്ങൾക്കും അവസരമുണ്ട്.
അക്ഷയ കേന്ദ്രങ്ങളിലൂടെയും ജനകീയ സേവന കേന്ദ്രമായ ഫ്രണ്ട്സിലൂടെയും ലഭ്യമാക്കുന്ന എല്ലാ സേവനങ്ങളും ആപ്പിലും ഉണ്ടാകും. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിച്ചു പണം കൈമാറാൻ കഴിയും.
കെഎസ്ഇബി, ജല അതോറിറ്റി, മോട്ടോർ വാഹന വകുപ്പ് റജിസ്ട്രേഷൻ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയവയിലേക്കുള്ള ബില്ലുകളും ഫീസുകളും മൊബൈലിലൂടെ അടയ്ക്കാനാകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
