/kalakaumudi/media/post_banners/8085ec57b790ca8dfcf438b2e31cf1487930def33a4a5f9a05613038015d3bf3.jpg)
വ്യത്യസ്തമായ സ്മാർട്ട് ഫോണുകളുമായി ലാന്‍ഡ് റോവര്‍. ലാന്‍ഡ് റോവര്‍ എക്സ്പ്ലോര്‍ ഫോണ്‍ ലാന്‍ഡ് റോവര്‍ ഡിസ്കവറി എസ്.യു.വിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് പുര്‍ത്തിറക്കിയിരിക്കുന്നത്. ബുള്ളിറ്റ് ഗ്രൂപ്പ് വികസിപ്പിച്ച ഫോണ്‍ ഈ മാസം 26 മുതല്‍ നടക്കുന്ന ബാര്‍സലോന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പ്രദര്‍ശിപ്പിക്കും.കടുത്ത ചൂട്, കനത്ത മഴ, ഉപ്പുവെള്ളം മറ്റ് ആഘാതങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഫോണ്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഫോണിനു രണ്ടുദിവസം ബാറ്ററിശേഷിയും കമ്ബനി അവകാശപ്പെടുന്നു.4,000 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയുണ്ട് ഈ ഫോണിന്. ഏപ്രില്‍ 26 മുതല്‍ ഫോണ്‍ വിപണിയില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. മലകയറ്റം, സൈക്ലിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കും ഓഫീസിലും ഒരുപോലെ ഫോണ്‍ ഉപയോഗിക്കാം.649 യൂറോ (ഏകദേശം 52,000 രൂപ) ആണ് വില. ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്. സ്ക്രീനില്‍ കയ്യുറയിട്ടോ നനഞ്ഞ വിരലുകൊണ്ടോ സ്പര്‍ശിച്ചാലും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.