/kalakaumudi/media/post_banners/d5fdf02fe4356f15d8e97115c40568d528c58cd978b1290d22291b5fd776649f.jpg)
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ലെനോവോ Z5 സ്മാര്‍ട്ട്‌ഫോണിന്റെ പുത്തന്‍ വേരിയന്റിനെ ചൈനയില്‍ പുറത്തിറക്കി. ഇന്‍ഡിഗോ ബ്ലൂ നിറത്തില്‍ അവതരിച്ചിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണിന് ചൈനീസ് യുവാന്‍ 1,399 ആണ് വില .
6.2 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെയാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില.ഓക്ട കോര്‍ ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസര്‍ ആണ് ഇതിന് ഉള്ളത്. ആന്‍ഡ്രോയിഡ് 8.0 ഓറിയോയില്‍ പ്രവര്‍ത്തിക്കുന്നു.
6GB റാം/ 64GB സ്റ്റോറേജ്, 6GB റാം/ 128GB സ്റ്റോറേജ് വേരിയന്റുകളില്‍ എത്തുന്നു. 16MP/8MP റിയര്‍ ക്യാമറ ഇതിലുണ്ട്. 8MP സെല്‍ഫി ക്യാമറയാണ് Z5 സ്മാര്‍ട്ട്‌ഫോണിന്റെ പുത്തന്‍ വേരിയന്റിന് ഉള്ളത്. 3300mAh ബാറ്ററിയാണ് കരുത്ത് നല്‍കുന്നത്.