/kalakaumudi/media/post_banners/eaaa14c8b7b41e69e99d71f9fd5d804ab3b16fc462c840e6cc298ceced14b916.jpg)
ലെനോവോ Z5 എസ് ഡിസംബര്‍ 6ന് അവതരിപ്പിക്കും.പഞ്ച് ഹോള്‍ ഡിസ്പ്ലേയോടുകൂടിയാണ് ലെനോവോ ദ5 എസ് വരുന്നത്. ഇന്‍-ഡിസ്പ്ലേ ഫ്രണ്ട് ഫേസിങ് ക്യാമറയും ഫോണിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സാംസങിലും ഹുവായിലും മാത്രമാണ് നേരത്തെ പഞ്ച് ഹോള്‍ ഡിസ്പ്ലേ ഉപയോഗിച്ചിട്ടുള്ളത്.
6.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാകും ഫോണിന് ഉണ്ടാകുക. സ്നാപ്ഡ്രാഗണ്‍ 636 പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാകും പ്രവര്‍ത്തിക്കുന്നത്. 3,210 എംഎഎച്ചാണ് ബാറ്ററി.