/kalakaumudi/media/post_banners/681081c1e10aa80e18e7873f819a2054d6789e718171dc90bdad73ba34e7931d.jpg)
ലാസ് വേഗാസ്: ഈ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ അവതരിപ്പിച്ച എല്‍ ജിയുടെ ഗ്രാം 14 എന്ന ലാപ്‌ടോപ്പ് ശ്രദ്ധയാകര്‍ഷിക്കുന്നു. 24 മണിക്കൂര്‍ ബാറ്ററി ലൈഫാണ് ഈ ലാപ്‌ടോപ്പിന്റെ ഏറ്റവും വലിയ പ്രത്യേകതയായി എല്‍ ജി അവകാശപ്പെടുന്നത്. എന്നാല്‍ എല്‍ജിയുടെ അവകാശ വാദത്തില്‍ കഴമ്പ് കുറവാണെന്നും ആക്ഷേപമുയരുന്നുണ്ട്.
ഗ്രാം 14 ന് വെറും 980 ഗ്രാം ഭാരമേയുള്ളൂ. 14 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഈ കുഞ്ഞനുള്ളതെങ്കിലും ഇന്റലിന്റെ പുതുപുത്തന്‍ കാബി ലേക്ക് പ്രോസസ്സറും 16 ജിബി റാമും കൂടിച്ചേരുമ്പോള്‍ ഇവന്‍ വേറെ ലെവലാകും. 512 ജിബി എസ്എസ്ഡി സ്റ്റോറേജും ഒരു സി ടൈപ്പ് പോര്‍ട്ടിനു പുറമെ രണ്ട് യുഎസ്ബി 3.0 പോര്‍ട്ടുകളും ഗ്രാം 14 ല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അതിവേഗ ചാര്‍ജിംഗ്, ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.
ബാറ്ററി ലൈഫ് അളക്കാന്‍ എല്‍ജി ഉപയോഗിച്ചിരിക്കുന്ന ബെഞ്ച്മാര്‍ക്ക് ടൂളായ മൊബൈല്‍മാര്‍ക്ക്2007 വളരെ പഴയതാണ്. ഇക്കാര്യത്തില്‍ത്തന്നെയാണ് എല്‍ജി പഴി കേള്‍ക്കുന്നതും. മൊബൈല്‍മാര്‍ക്ക് 2014 ഉപയോഗിച്ച് ഗ്രാം 14 പരിശോധിച്ചാല്‍ 17 മണിക്കൂര്‍ മാത്രമായിരിക്കും ബാറ്ററി ലൈഫ് എന്നാണ് വിദഗ്ധ മതം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
