വളച്ചൊടിക്കാം, വലിച്ചുനീട്ടാം; ഡിസ്‌പ്ലെ ടെക്‌നോളജിയിൽ വൻ മുന്നേറ്റവുമായി എൽജി

ലോകത്തിലെ ആദ്യത്തെ ഹൈ റെസലൂഷൻ സ്‌ട്രെക്ച്ചബിൾ ഡിസ്‌പ്ലെയുമായി എൽജി.മടക്കാനും വളച്ചൊടിക്കാനും കഴിയുന്ന രീതിയിലുള്ള ഈ ഡിസ്‌പ്ലെ വലിച്ച് നീട്ടാനും സാധിക്കും

author-image
Lekshmi
New Update
വളച്ചൊടിക്കാം, വലിച്ചുനീട്ടാം; ഡിസ്‌പ്ലെ ടെക്‌നോളജിയിൽ വൻ മുന്നേറ്റവുമായി എൽജി

ലോകത്തിലെ ആദ്യത്തെ ഹൈ റെസലൂഷൻ സ്‌ട്രെക്ച്ചബിൾ ഡിസ്‌പ്ലെയുമായി എൽജി.മടക്കാനും വളച്ചൊടിക്കാനും കഴിയുന്ന രീതിയിലുള്ള ഈ ഡിസ്‌പ്ലെ വലിച്ച് നീട്ടാനും സാധിക്കും. നിലവിൽ 12 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണിത്.വലിച്ച് നീട്ടി ഡിസ്‌പ്ലെയുടെ വലിപ്പം 14 ഇഞ്ച് വരെ വർധിപ്പിക്കാൻ സാധിക്കുമെന്ന് എൽജി അവകാശപ്പെടുന്നു.

എൽജിയുടെ പുതിയ ഹൈ റെസലൂഷൻ സ്‌ട്രെച്ചബിൾ ഡിസ്‌പ്ലേ കോൺടാക്റ്റ് ലെൻസുകളിൽ ഉപയോഗിക്കുന്ന പ്രത്യേക സിലിക്കൺ കൊണ്ട് നിർമ്മിച്ച ഒരു റിസിലന്റ് ഫിലിം-ടൈപ്പ് സബ്സ്ട്രേറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ ടെക്നോളജി അതിന്റെ പൂർണതയിൽ എത്തിയാൽ പല സ്മാർട്ട്ഫോണുകളും കമ്പ്യൂട്ടറുകളിലും ഉപയോഗിക്കാൻ സാധിക്കും.

നിലവിലുള്ള ഫോൾഡബിൾ ഡിസ്‌പ്ലെകളെ വെല്ലുന്ന തരത്തിലുള്ള ഡിസ്‌പ്ലെയാണ് എൽജി അവതരിപ്പിച്ചിരിക്കുന്നത്.ഫ്‌ളക്‌സിബിൾ എസ്-ഫോം സ്പ്രിങ് വയർഡ് സിസ്റ്റത്തിന്റെ ഒപ്റ്റിമൽ സ്ട്രക്ച്ചർ ഡിസ്‌പ്ലെയ്ക്ക് കൂടുതൽ ഈടും ഉറപ്പും നൽകുന്നുവെന്ന് എൽജി വ്യക്തമാക്കി.എൽജിയുടെ പുതിയ ഡിസ്‌പ്ലെ സ്‌കിൻ വെയേഴ്‌സ്, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ, ഓട്ടോമൊബൈൽസ്, എയർക്രാഫ്റ്റുകൾ എന്നിവയിൽ ഉപയോഗിക്കാൻ സാധിക്കുമെന്ന് എൽജി അവകാശപ്പെടുന്നു.

ഭാരം കുറഞ്ഞ ഡിസൈൻ ഉള്ളതിനാൽ ഈ ഡിസ്‌പ്ലെ എളുപ്പത്തിൽ കൊണ്ടുനടക്കാവുന്ന സ്ട്രെച്ചബിൾ ടെക്നോളജി ഡിവൈസുകൾ നിർമ്മിക്കാൻ സഹായിക്കും.നിലവിൽ എൽജിയുടെ പുതിയ ഡിസ്‌പ്ലെ സാങ്കേതികവിദ്യ പ്രദർശിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. വാണിജ്യാടിസ്ഥാനത്തിൽ ഡിവൈസുകളിൽ ഒന്നും തന്നെ ഈ ഫീച്ചർ അവതരിപ്പിച്ചിട്ടില്ല.

stretchable lgs new display