ലൈക്കുകൾ ഒളിപ്പിച്ച് വെയ്ക്കാം; പുതിയ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

By Sooraj Surendran.05 05 2021

imran-azhar

 

 

നാം ദിനംപ്രതി പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെയും, വിഡിയോയകളുടെയും ലൈക്ക് ഒളിപ്പിച്ചുവെക്കാവുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റാഗ്രാം. മറ്റുള്ളവരുടെ പോസ്റ്റുകളിലെ ലൈക്കുകള്‍, അല്ലെങ്കില്‍ സ്വന്തം പോസ്റ്റുകളിലെ ലൈക്കുകള്‍ എന്നിവ പുതിയ ഫീച്ചറിലൂടെ ഓഫ് ചെയ്ത് വയ്ക്കാം.

 

ഫേസ്ബുക്കിലും ഇതേ ഫീച്ചര്‍ കൊണ്ടുവരുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.ലോകത്ത് ഏറ്റവുമധികം ഉപഭോക്താക്കൾ ഉപയോഗിക്കുന്ന സോഷ്യൽ നെറ്റ്‌വർക്കിങ് അപ്പുകളിലൊന്നാണ് ഇൻസ്റ്റാഗ്രാം.

 

കഴിഞ്ഞ വര്‍ഷം ഏഴ് രാജ്യങ്ങളിലായി കമ്പനി ഈ പരീക്ഷണം നടത്തിയിരുന്നു. പിന്നീട് ലോകത്തെമ്പാടും പരീക്ഷണം നടത്തുമെന്നും കമ്പനി പറഞ്ഞിരുന്നു.

 

ആദ്യം ഐഫോൺ, ഐപാഡ്, ഐപോഡ് ടച്ച് എന്നിവയിൽ മാത്രമായിരുന്നു ഇൻസ്റ്റാഗ്രാം പിന്തുണ ഉണ്ടായിരുന്നത്.

 

2012 ഏപ്രിൽ മാസത്തിൽ കമ്പനി ആൻഡ്രോയ്ഡ് 2.2 (ഫ്രോയോ) യോ അതിനു മുകളിലോ ഉള്ള ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകളിലും ഇത് സജ്ജമാക്കി.

 

ഐട്യൂൺസ് ആപ്പ് സ്റ്റോർ വഴിയും, ഗൂഗ്‌ൾ പ്ലേ വഴിയുമാണ് ഇത് വിതരണം ചെയ്യപ്പെടുന്നത്.

 

OTHER SECTIONS