ആധാർ വിവരങ്ങൾ : അറിഞ്ഞിരിക്കണം ചെയ്തിരിക്കണം

വിരലടയാളവും കണ്ണിലെ കൃഷ്ണമണിയും അടക്കമുള്ള ബയോമെട്രിക്ക് വിവരങ്ങള്‍ നല്‍കിയാണ് ഓരോ പൗരനും ആധാര്‍ കാര്‍ഡ് എടുത്തിട്ടുള്ളത്

author-image
BINDU PP
New Update
 ആധാർ വിവരങ്ങൾ : അറിഞ്ഞിരിക്കണം ചെയ്തിരിക്കണം

വിരലടയാളവും കണ്ണിലെ കൃഷ്ണമണിയും അടക്കമുള്ള ബയോമെട്രിക്ക് വിവരങ്ങള്‍ നല്‍കിയാണ് ഓരോ പൗരനും ആധാര്‍ കാര്‍ഡ് എടുത്തിട്ടുള്ളത്. നിങ്ങളുടെ ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ഈ ബയോമെട്രിക് വിശദാംശങ്ങള്‍ നല്‍കുന്നതിലൂടെ ലഭ്യമാകും. ഉദാഹരണത്തിന് ആധാര്‍ നല്‍കി മൊബൈല്‍ കണക്ഷന്‍ എടുക്കുകയാണെങ്കില്‍ നിങ്ങള്‍ വിരലടയാളം നല്‍കിയാല്‍ ആധാറിലെ വിവരങ്ങള്‍ മൊബൈല്‍ കമ്പനികള്‍ക്ക് ലഭ്യമാകും.

ഈ രീതി കാര്യങ്ങള്‍ വേഗത്തിലാക്കുമെങ്കിലും വിവരം ചോര്‍ത്തപ്പെടാനുള്ള സാധ്യതകളുമുണ്ട്. നമ്മുടെ അനുമതിയില്ലാതെ ആധാറിലെ വിവരങ്ങള്‍ ചോര്‍ത്തുന്നത് തടയാനുള്ള ഓണ്‍ലൈന്‍ സംവിധാനം ലഭ്യമാണ്. തങ്ങളുടെ അനുമതിയില്ലാതെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പല കാര്യങ്ങള്‍ക്കും ഉപയോഗിച്ചതായുള്ള ഇ–മെയില്‍ സന്ദേശങ്ങള്‍ യുഐഡിഎഐയില്‍ ലഭിച്ചതായി പല ഭാഗത്തു നിന്നും പരാതികളും ഉയര്‍ന്നിരുന്നു. ഈ പരാതികള്‍ പരിഹരിക്കാന്‍ സഹായിക്കുന്നതാണ് ഈ ഓണ്‍ലൈന്‍ സംവിധാനം.

യുഐഡിഎഐ (UIDAI) വെബ്‌സൈറ്റില്‍ കയറുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. ഈ വെബ്‌സൈറ്റില്‍ 12 അക്ക ആധാര്‍ നമ്പര്‍ രേഖപ്പെടുത്തണം. ആധാര്‍കാര്‍ഡ് നമ്പറിന് താഴെ കാണിക്കുന്ന ചിത്രത്തിലെ സുരക്ഷാ കോഡ് രേഖപ്പെടുത്തുക. ഇതിനു ശേഷം ജനറേറ്റ് ഒടിപി എന്ന് കാണിക്കുന്ന ബട്ടണില്‍ അമര്‍ത്തുക. ഇതോടെ ആധാര്‍ കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണിലേക്ക് മെസേജ് വരും.

ഈ മെസേജിലുള്ള രഹസ്യ കോഡ് രേഖപ്പെടുത്തി വെരിഫൈ ബട്ടണ്‍ അമര്‍ത്തുക. അതിന‌ു ശേഷം എനേബിള്‍ ബയോമെട്രിക് ലോക്കിങ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് എനേബിള്‍ ചെയ്യുക. ഈ സംവിധാനം പിന്നീടെപ്പോഴെങ്കിലും ഡിസേബിള്‍ ചെയ്യണമെങ്കില്‍ ഇതേ രീതികള്‍ പിന്തുടര്‍ന്ന ശേഷം ഡിസേബിള്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ മതിയാകും.

ഇത്തരത്തില്‍ ഓണ്‍ലൈന്‍ പൂട്ടിടുന്നതിന്റെ അര്‍ഥം നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നല്ല. മറിച്ച് നിങ്ങളുടെ മൊബൈലിലേക്ക് വരുന്ന ഒടിപി ഉപയോഗിച്ച് മാത്രമേ യുഐഡിഎഐ വെബ് സൈറ്റില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കാനാകൂ എന്നാണ്.

adhaar