/kalakaumudi/media/post_banners/c44ccb45698bf9974ac3e4b32e863eb2630aa9f3aa9ca9887a380920bce61c29.jpg)
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ എം-ടെക് കുറഞ്ഞ വിലയ്ക്ക് പുതിയ ഇറോസ് പ്ലസ് സ്മാര്‍ട്ട്‌ഫോണിനെ അവതരിപ്പിച്ചു. 4,299 രൂപയാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില. മികച്ച ഡിസൈനും പെര്‍ഫോമന്‍സുമാണ് ഈ ഫോണ്‍ കാഴ്ചവയ്ക്കുക എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
5-ഇഞ്ച് എഫ്ഡബ്ല്യുജിഎ എല്‍സിഡി ഡിസ്പ്ലെ, ക്വാഡ് കോര്‍ 1.3 ജിഗഹെട്സ് പ്രോസസര്‍, 1ജിബി റാം, 8ജിബി സ്റ്റോറേജ്, ആന്‍ഡ്രോയ്ഡ് 7.0 നുഗട്ട്, 2000എംഎഎച്ച് ബാറ്ററി, 4ജി കണക്ടിവിറ്റി,ബ്ലൂടൂത്ത്, വൈഫൈ, ജിപിഎസ് എന്നിവയാണ് ഇറോസ് പ്ലസ് സ്മാര്‍ട്ട്‌ഫോണിന്റെ മറ്റ് പ്രത്യേകതകള്‍.