/kalakaumudi/media/post_banners/dc4c494d466d93c258455f7279161c1b838e4879aa5823e6149a45830c5ed1c5.png)
ലണ്ടൻ : ആപ്പിൾ പുതുതായി പുറത്തിറക്കിയ ഐഫോൺ 11ലെ ട്രിപ്പിൾ ക്യാമറയാണ് ഇപ്പോൾ സൈബർ ലോകത്തെ ചർച്ചാവിഷയം. ഏറ്റവും മികച്ച ക്യാമറ എന്ന വിശേഷണമല്ല ഐഫോണിന്റെ ക്യാമറയെപ്പറ്റി ആളുകൾ പറയുന്നത്. മറിച്ച് ക്യാമറയുടെ ഡിസൈൻ ആണ് എങ്ങും ചർച്ചയാകുന്നത്.
Is this just a coincidence that I wore this dress on the same day as Apple iPhone 11’s launch #iPhone11 pic.twitter.com/k6s4WM4HKq
— Malala (@Malala) September 10, 2019
ഐഫോൺ 11 പുറത്തിറങ്ങിയ അതെ ദിവസം തന്നെ ഐഫോണിന്റെ ക്യാമറയെ ട്രോളുകയാണ് മലാല യൂസഫ് സായിയും. തന്റെ വസ്ത്രത്തിലെ ഡിസൈനും ഐഫോണിന്റെ പുതിയ ക്യാമറയും ഒരുപോലെയാണെന്നാണ് മലാല ട്വീറ്റ് ചെയ്തിരിക്കുന്നത്. ഐഫോൺ 11 പുറത്തുവന്ന ദിവസവും താൻ ഈ വസ്ത്രമിട്ട ദിവസവും ഒരുമിച്ചായത് യാദൃശ്ചികമാണോ എന്ന് ചോദിച്ചായിരുന്നു മലാലയുടെ ട്വീറ്റ്.