ഫോണ്‍പേയ്ക്ക് ശബ്ദം പകരാന്‍ മമ്മൂട്ടിയും; കരാറില്‍ ധാരണയായി

ഫോണ്‍പേയ്ക്ക് ശബ്ദം പകരാന്‍ ഒരുങ്ങി ചലച്ചിത്ര താരം മമ്മൂട്ടി.

author-image
anu
New Update
ഫോണ്‍പേയ്ക്ക് ശബ്ദം പകരാന്‍ മമ്മൂട്ടിയും; കരാറില്‍ ധാരണയായി

 

കൊച്ചി: ഫോണ്‍പേയ്ക്ക് ശബ്ദം പകരാന്‍ ഒരുങ്ങി ചലച്ചിത്ര താരം മമ്മൂട്ടി. വ്യാപാര സ്ഥാപനങ്ങളില്‍ യു.പി.ഐ. മുഖേനയുള്ള പണമിടപാടില്‍ തുക അക്കൗണ്ടില്‍ ക്രെഡിറ്റായത് അറിയിക്കാന്‍ ഫോണ്‍പേ സ്ഥാപിക്കുന്ന സ്പീക്കറിലൂടെയാണ് ഇനി മമ്മൂട്ടിയുടെ ശബ്ദം കേള്‍ക്കുക.

ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ഇത് കേള്‍ക്കാനാകും. ഇതിനായി ഡിജിറ്റല്‍ പണമിടപാട് സ്ഥാപനമായ ഫോണ്‍പേ മമ്മൂട്ടിയുമായി കരാറില്‍ ധാരണയായി. ഫോണ്‍പേയെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണിത്. മമ്മൂട്ടിക്കു പുറമേ അമിതാഭ് ബച്ചന്‍, മഹേഷ് ബാബു, കിച്ച സുദീപ് എന്നിവരുമായും ഫോണ്‍പേ ധാരണയായിട്ടുണ്ട്.

technology mammootty phonepay