/kalakaumudi/media/post_banners/155df87fdf5126a0cfc79472093f81d05e2b8679e79a0b81ad883c003b862733.jpg)
പടക്കം നിറച്ച കൈതച്ചക്ക തിന്ന് ഗർഭിണിയായ ആന ചരിഞ്ഞ സംഭവം രാഷ്ട്രീയവുമായി കൂട്ടികുഴയ്ക്കുകയാണെന്ന് ആരോപിച്ച് മൃഗസംരക്ഷണ പ്രവർത്തകയും മുൻകേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിയുടെ നേതൃത്വത്തിലുള്ള https://www.peopleforanimalsindia.org, https://blog.peopleforanimalsindia.org എന്നീ വെബ്‌സൈറ്റുകൾ ഒരു സംഘം മലയാളി ഹാക്കർമാർ ഹാക്ക് ചെയ്തു. മൃഗങ്ങളോടുള്ള സ്നേഹം മുസ്‌ലിങ്ങളോടുള്ള വിദ്വേഷവുമായി ബന്ധപ്പെടുത്തിയ മനേകാ ഗാന്ധിയുടെ അജണ്ട വ്യക്തമാണെന്നും ഹാക്കറുടെ കുറിപ്പിലുണ്ട്. മലപ്പുറത്ത് ഹിന്ദുവും മുസ്‍ലിമും തമ്മിലുള്ള ബന്ധം ശക്തമാണെന്നും വ്യക്തമാക്കുന്നു. ആന ചരിഞ്ഞ നിലയിൽ കണ്ടെത്തിയ മാപ്പിൽ ‘അംബലപാറ’ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത് പാലക്കാട് ജില്ലയിലാണ്. ഹാക്കർ കുറിപ്പിൽ പറഞ്ഞു.