ഷവോമിയെ ഇന്ത്യയിലെ നമ്പർ വൺ സ്മാർട്ട്ഫോൺ ബ്രാൻഡാക്കിയ മനു കുമാർ ജെയിൻ രാജിവെച്ചു

By Lekshmi.30 01 2023

imran-azhar

 


നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷം മനു കുമാർ ജെയിൻ ഷവോമിയിൽ നിന്ന് രാജിവെച്ചു.ചൈനീസ് ടെക് ഭീമനായ ഷവോമിയെ ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ ബ്രാൻഡാക്കി മാറ്റുന്നതിൽ മുഖ്യ പങ്കുവഹിച്ച അദ്ദേഹം ഷവോമി ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും ഷവോമിയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റുമായിരുന്നു.രണ്ട് സ്ഥാനങ്ങളും രാജി വെച്ച കാര്യം മനു കുമാർ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

 

 

ജീവിതത്തിൽ എപ്പോഴും സ്ഥായിയായ ഒരു കാര്യം മാറ്റമാണ്!

 

കഴിഞ്ഞ 9 വർഷമായി, നിങ്ങളിൽ നിന്ന് വളരെയധികം സ്നേഹം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. അത് ഈ വിടവാങ്ങൽ വളരെ ബുദ്ധിമുട്ടുള്ളതാക്കുന്നു. എല്ലാവർക്കും നന്ദി. ❤️

 

ഒരു യാത്രയുടെ അവസാനം, ആവേശകരമായ അവസരങ്ങൾ നിറഞ്ഞ ഒരു പുതിയ യാത്രയുടെ തുടക്കം കുറിക്കുന്നു.ഒരു പുതിയ സാഹസികതയ്ക്ക് ഹലോ! - മനു കുമാർ ട്വിറ്ററിൽ കുറിച്ചു.

 

 

OTHER SECTIONS