ഫേസ്​ബുക്ക്​ ചോര്‍ച്ച: തങ്ങള്‍ക്കു തെറ്റുപറ്റിയെന്ന് സുക്കര്‍ബര്‍ഗ്

അഞ്ചു കോടി ആളുകളുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ചോര്‍ത്തിയ സംഭവത്തില്‍ മാപ്പു പറഞ്ഞ് ഫേസ്ബുക്ക് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക് സക്കര്‍ബര്‍ഗ്. വിഷയത്തില്‍ തങ്ങള്‍ക്കു തെറ്റുപറ്റിയെന്ന് സുക്കര്‍ബര്‍ഗ് തുറന്നുസമ്മതിച്ചു. കേംബ്രിജ് അനലിറ്റിക്ക

author-image
Anju N P
New Update
ഫേസ്​ബുക്ക്​ ചോര്‍ച്ച: തങ്ങള്‍ക്കു തെറ്റുപറ്റിയെന്ന് സുക്കര്‍ബര്‍ഗ്

ലണ്ടന്‍: അഞ്ചു കോടി ആളുകളുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ചോര്‍ത്തിയ സംഭവത്തില്‍ മാപ്പു പറഞ്ഞ് ഫേസ്ബുക്ക് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക് സക്കര്‍ബര്‍ഗ്.
വിഷയത്തില്‍ തങ്ങള്‍ക്കു തെറ്റുപറ്റിയെന്ന് സുക്കര്‍ബര്‍ഗ് തുറന്നുസമ്മതിച്ചു. കേംബ്രിജ് അനലിറ്റിക്കയുമായി നടന്ന ഇടപാടില്‍ വിശ്വാസ്യതാപ്രശ്‌നം സംഭവിച്ചെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു.

 

ഫേസ്ബുക്ക് ആരംഭിച്ചതു ഞാനാണ്. എന്റെ പ്ലാറ്റ്‌ഫോമില്‍ എന്തു സംഭവിക്കുന്നതിനു ഞാന്‍ ഉത്തരവാദിയാണ്. ഞങ്ങളുമായി വിവരങ്ങള്‍ പങ്കുവച്ച ആളുകളും ഫേസ്ബുക്കുമായുള്ള വിശ്വാസ്യതയില്‍ ഇടിവു സംഭവിച്ചിരിക്കുന്നു- സുക്കര്‍ബര്‍ഗ് പറഞ്ഞു. ഫേസ്ബുക്കില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുന്ന ആപ്ലിക്കേഷനുകളെ ഇനിമുതല്‍ പരിശോധനയ്ക്കു വിധേയമാക്കുമെന്നും ഇത്തരം ആപ്ലിക്കേഷുകള്‍ സംബന്ധിച്ചു ഫേസ്ബുക്ക് ഉപയോഗിക്കുന്നവരെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് ലബോറട്ടറീസ് (എസ്സിഎല്‍) ഗ്രൂപ്പും അതിന്റെ കീഴിലുള്ള കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനവും അഞ്ചു കോടിയിലേറെപ്പേരുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കില്‍നിന്നു ചോര്‍ത്തിയതായാണ് പരാതി. 
സ്വകാര്യ വിവരങ്ങള്‍ രാഷ്ട്രീയലാഭത്തിനായി ഉപയോഗിച്ചതിന് ഫേസ്ബുക്ക് വിശദീകരണം നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയനും ബ്രിട്ടീഷ് നിയമസാമാജികരും ആവശ്യപ്പെട്ടിരുന്നു. വിവരങ്ങള്‍ ചോര്‍ത്താനായി നിര്‍മിച്ച ആപ് 2,70,000 ആളുകള്‍ ഡൗണ്‍്‌ലോഡ് ചെയ്തതായി ഫേസ്ബുക്ക് അധികൃതര്‍ സമ്മതിച്ചിരുന്നു.

അനലിറ്റിക്കയുടെ മാതൃകന്പനി എസ്സിഎല്‍ 2010-ലെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ജെഡി-യു-ബിജെപി സഖ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. സഖ്യം വന്‍ വിജയം നേടുകയും ചെയ്തു. ജെഡിയു നേതാവ് കെ.സി. ത്യാഗിയുടെ പുത്രന്‍ അമരീഷ് ത്യാഗിയുടെ ഓവ്‌ലീന്‍ ബിസിനസ് ഇന്റലിജന്‍സുമായി സഹകരിച്ചായിരുന്നു പ്രവര്‍ത്തനം.

രഹസ്യങ്ങള്‍ പുറത്തുവന്നതോടെ ബ്രിട്ടനിലും അമേരിക്കയിലും ഫേസ്ബുക്കിനും മറ്റു രണ്ടു കന്പനികള്‍ക്കുമെതിരേ അന്വേഷണം തുടങ്ങി. തങ്ങള്‍ കേംബ്രിജ് അനലിറ്റിക്കയെയും ബന്ധപ്പെട്ടവരെയും ഫേസ്ബുക്കില്‍ പ്രവേശിക്കുന്നതില്‍നിന്നു വിലക്കിയെന്നും മറ്റും ഫേസ്ബുക്ക് അറിയിച്ചു.

mark zuckerberg