/kalakaumudi/media/post_banners/d2c04654ba9a7d5c52794e6c21781c19c27aacc177a824cc017120350e14e2d1.jpg)
ന്യൂയോര്‍ക്ക്: വാട്‌സാപ്പില്‍ അയച്ച മെസേജില്‍ അക്ഷരത്തെറ്റോ മറ്റോ വന്നാല്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഓപ്ഷന്‍ വരുന്നു. മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
'മെസേജ് അയച്ച് 15 മിനിറ്റിന് ശേഷവും നിങ്ങള്‍ക്ക് വാട്‌സാപ്പ് മെസേജ് എഡിറ്റ് ചെയ്യാന്‍ ഇപ്പോള്‍ സാധിക്കും'സക്കര്‍ബര്‍ഗ് കുറിച്ചു.നിലവില്‍ അയച്ച മെസേജ് തെറ്റിപ്പോയാല്‍ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് ഇതുവരെ ഉണ്ടായിരുന്നത്.
ഇനി മുതല്‍ അക്ഷരത്തെറ്റുകളോ മറ്റെന്തെങ്കിലും തെറ്റുകളോ വന്നാല്‍ 15 മിനിറ്റിനുള്ളില്‍ എഡിറ്റ് ചെയ്ത് ശരിയാക്കാന്‍ സാധിക്കും.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">