മെയ്‌സു എം 6 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മെയ്‌സു തങ്ങളുടെ പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. മെയ്‌സു എം 6 എന്ന പേരില്‍ എത്തിയിരി

author-image
Anju N P
New Update
മെയ്‌സു എം 6 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മെയ്‌സു തങ്ങളുടെ പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. മെയ്‌സു എം 6 എന്ന പേരില്‍ എത്തിയിരിക്കുന്ന സ്മാര്‍ട്ട്‌ഫോണിന് 7,699 രൂപയാണ് വില. ഇന്ത്യയില്‍ ആമസോണില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും. ചൈനയില്‍ അവതരിച്ച് ഒരു വര്‍ഷം പിന്നിട്ട വേളയിലാണ് കമ്പനി ഇന്ത്യയില്‍ ഈ ബജറ്റ് സ്മാര്‍ട്ട്‌ഫോണിന്റെ അവതരണം നടത്തിയിരിക്കുന്നത്.

 

5.2 ഇഞ്ച് ഡിസ്‌പ്ലെ ,MTK6750 ഓക്ട കോര്‍ പ്രോസസര്‍ ,ആന്‍ഡ്രോയിഡ് 7.0 ,2ജിബി റാം/16 ജിബി സ്റ്റോറേജ് ,3ജിബി റാം/32 ജിബി സ്റ്റോറേജ് ,13എംപി റിയര്‍ ക്യാമറ ,8എംപി ഫ്രണ്ട് ക്യാമറ ,3070mAh ബാറ്ററി എന്നിവയാണ് മറ്റ് സവിശേഷതകള്‍

meizu m6