മെയ്‌സു എം 8 സി വിപണിയിൽ...

സ്മാർട്ട് ഫോൺ വിപണിയിൽ വീണ്ടും ചൈനീസ് ആധിപത്യം. ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ മെയ്‌സുവിന്റെ എം 8 സി വിപണിയിൽ എത്തി.

author-image
Sooraj
New Update
മെയ്‌സു എം 8 സി വിപണിയിൽ...

സ്മാർട്ട് ഫോൺ വിപണിയിൽ വീണ്ടും ചൈനീസ് ആധിപത്യം. ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ മെയ്‌സുവിന്റെ എം 8 സി വിപണിയിൽ എത്തി. 2018 മെയിലാണ് ഫോൺ വിപണിയിൽ എത്തിത്തുടങ്ങിയത്. 5 .45 ഇഞ്ചാണ് ഫോണിന്റെ വലിപ്പം. 720X1440 ആണ് ഫോണിന്റെ റെസൊല്യൂഷൻ. 1.4GHz ക്വാഡ് കോർ പ്രോസസറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 2 ജിബി റാമും16 ജിബി ഇന്റെര്ണല് മെമ്മറിയും ഫോണിൽ ഉണ്ടാകും. മെമ്മറി 128 വരെ വർധിപ്പിക്കാൻ ആകും.

13 മെഗാപിക്‌സലിന്റെ പിന്‍ കാമറയും 8 മെഗാപിക്‌സല്‍ മുന്‍ കാമറയും ആകും ഫോണിൽ ഉണ്ടാകുക. 3070mAh ആണ് ഫോണിന്റെ ബാറ്ററി ക്ഷമത. പ്രോക്സിമിറ്റി സെൻസർ, ആക്സിലറോമീറ്റർ, ആമ്പിയന്റ് ലൈറ്റ് സെൻസർ എന്നിവയാണ് ഫോണിന്റെ മറ്റു പ്രേതെകതകൾ.

meizu m8c