/kalakaumudi/media/post_banners/c15bd31cfe3d7d1d76860873b7acacc0043fde086f58e1df9bd4c86be196133b.jpg)
മെസഞ്ചര്‍ ആപ്പിൽ നിന്ന് ഡെവലപ്പര്‍മാര്‍ക്ക് പണം സമ്പാദിക്കാന്‍ പുതിയ അവസരം. മെസഞ്ചറിനായി പ്രത്യേക ആഡുകളും വീഡിയോ ഗെയിമുകളും നിര്‍മ്മിച്ച് നല്‍കണം എന്നതാണ് ഡീല്‍.ഇപ്പോള്‍ പരീക്ഷണാര്‍ത്ഥം അവതരിപ്പിക്കുന്ന ഘട്ടത്തില്‍ ഉപയോക്താക്കള്‍ക്ക് പരസ്യങ്ങള്‍ കാണുകയും ഗെയിമുകള്‍ കളിക്കുകയും ചെയ്യാം. ഒപ്പം ഗെയിമുകളിലെ പരസ്യങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഓഡിയന്‍സ് നെറ്റ്വര്‍ക്കില്‍ നിന്നുള്ള ഡിമാന്‍ഡ് ഉപയോഗിക്കുകയും ചെയ്യാം. വരുമാനം നേടുന്നതിനൊപ്പം മികച്ച ഗെയിമിങ് അനുഭവം ലഭ്യമാക്കാനുള്ള വഴികള്‍ മനസ്സിലാക്കാനും നിലവിലെ നീക്കം ഡെവലപ്പര്‍മാരെ സഹായിക്കുമെന്ന് ഫേസ്ബുക്ക് പറയുന്നു. എഫ്ആര്‍വിആറിന്‍റെ ബാസ്‌കറ്റ് ബാള്‍ എഫ്ആര്‍വിആര്‍, ബ്ലാക് സ്റ്റോമിന്റെ എവര്‍വിങ് ഉള്‍പ്പടെയുള്ള ഗെയിമുകളില്‍ കളിക്കിടെ പരസ്യങ്ങള്‍ ഉണ്ടാവും. ഫലം ലഭിക്കുന്നതിന് അനുസരിച്ച് ഫേസ്ബുക്ക് കൂടുതല്‍ ഡെവലപ്പര്‍മാര്‍ക്ക് റിവാര്‍ഡ് വീഡിയോ ആഡുകള്‍ നല്‍കും. ഇതോടൊപ്പം വരും ആഴ്ചയില്‍ കമ്പനി വീഡിയോ ആഡ് പ്ലാറ്റ്‌ഫോം ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യും.