വീണ്ടും മെറ്റയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 10,000 പേര്‍ക്ക് ജോലി നഷ്ട്ടമാകും

കമ്പനി പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പിരിച്ചവിടല്‍ എന്നാണ് വിവരം.

author-image
Greeshma Rakesh
New Update
വീണ്ടും മെറ്റയില്‍ കൂട്ടപ്പിരിച്ചുവിടല്‍; 10,000 പേര്‍ക്ക് ജോലി നഷ്ട്ടമാകും

 

മെറ്റയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. 10000 പേരെ കൂടി പിരിച്ചുവിടുമെന്നാണ് മെറ്റ ചൊവ്വാഴ്ച അറിയിച്ചത്.

കമ്പനി പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പിരിച്ചവിടല്‍ എന്നാണ് വിവരം. ഇതിനായി പ്രാധാന്യം കുറഞ്ഞ പദ്ധതികള്‍ ഉപേക്ഷിക്കുകയും നിയമനങ്ങള്‍ കുറയ്ക്കുകയും ചെയ്തു.അതെ സമയം നാല് മാസം മുമ്പാണ് കമ്പനി 11000 പേരെ പിരിച്ചുവിട്ടത്.2023 മികവിന്റെ വര്‍ഷമാവുമെന്നാണ് സക്കര്‍ബര്‍ഗിന്റെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി 500 കോടി ഡോളറിന്റെ ചിലവ് കുറയ്ക്കാനാണ് ലക്ഷ്യം.

2022 തുടക്കം മുതല്‍ ഇതുവരെ ഏകദേശം 2,80,000 ജീവനക്കാരെയാണ് മെറ്റ പിരിച്ചുവിട്ടത്. എന്നാല്‍ ഈ വര്‍ഷം കൂടുതല്‍ പിരിച്ചുവിടലുണ്ടാവുമെന്നാണ് ലോഓഫ്സ് വെബ്സൈറ്റിന്റെ പ്രവചനം.മെറ്റാവേഴ്സ് പദ്ധതികള്‍ക്കായി കോടികള്‍ ചെലവാക്കിയതിന് പിന്നാലെയാണ് കോവിഡ് കാലം കഴിഞ്ഞതിനൊപ്പമെത്തിയ സാമ്പത്തികമാന്ദ്യം കമ്പനിയെ ബാധിച്ചത്. ഇതേ തുടര്‍ന്ന് വലിയ രീതിയില്‍ പരസ്യവരുമാനവും ഇല്ലാതായി. ഈ സാഹചര്യത്തിലാണ് കമ്പനി ചെലവ്ചുരുക്കലിലേക്കും പിരിച്ചുവിടലിലേക്കും നീങ്ങിയത്.

facebook Meta employees