മെറ്റയുടെ രണ്ടാംഘട്ട കൂട്ടപ്പിരിച്ചുവിടല്‍; ഇത്തവണ 10,000 പേര്‍ക്ക് ജോലി നഷ്ടമാകും

വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഫേയ്‌സ്ബുക്ക് മാതൃകമ്പനിയായ മെറ്റ.

author-image
Lekshmi
New Update
മെറ്റയുടെ രണ്ടാംഘട്ട കൂട്ടപ്പിരിച്ചുവിടല്‍; ഇത്തവണ 10,000 പേര്‍ക്ക് ജോലി നഷ്ടമാകും

കാലിഫോര്‍ണിയ: വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഫേയ്‌സ്ബുക്ക് മാതൃകമ്പനിയായ മെറ്റ.ഇത്തവണ പതിനായിരം പേര്‍ക്കാണ് തൊഴില്‍ നഷ്ടമാകുക.നാലു മാസങ്ങള്‍ക്കു മുമ്പാണ് പതിനൊന്നായിരം പേരം മെറ്റ പിരിച്ചുവിട്ടത്.

തങ്ങളുടെ ടീമിന്റെ വലിപ്പം ചുരുക്കാനായി പതിനായിരം ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുകയാണെന്നും കമ്പനിയിലെ അയ്യായിരം ഒഴിവുകളില്‍ ഇനി നിയമനങ്ങള്‍ സ്വീകരിക്കുന്നില്ല എന്നും മെറ്റ മേധാവി മാര്‍ക്ക് സുക്കര്‍ബെര്‍ഗ് ജീവനക്കാര്‍ക്കയച്ച സന്ദേശത്തില്‍ വ്യക്തമാക്കി.

പുതിയ പദ്ധതികളേയും നിക്ഷേപങ്ങളേയും ലക്ഷ്യമിടുന്ന മെറ്റ ഇനിയും കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിട്ടേക്കാമെന്നാണ് സൂചന.2004ല്‍ കമ്പനി ആരംഭിച്ചശേഷമുള്ള ഏറ്റവും വലിയ പിരിച്ചുവിടല്‍ പരമ്പരയാണിപ്പോള്‍ നടക്കുന്നത്.വരുമാന നഷ്ടം ചൂണ്ടിക്കാണിച്ച് ആഗോളതലത്തില്‍ വന്‍കിട ടെക് കമ്പനികള്‍ ജീവനക്കാരെ കുറയ്ക്കല്‍ തുടരുകയാണ്.

Meta employees layoff