എംജി മോട്ടോര്‍സിന്റെ RX5 എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍

എംജി മോട്ടോര്‍സിന്റെ ഞത5 എസ്‌യുവിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. ഇതിന് മുന്നോടിയായി പൂനെയിലെ പരീക്ഷണയോട്ടം പുരോഗമിച്ച് വരികയാ

author-image
Anju N P
New Update
 എംജി മോട്ടോര്‍സിന്റെ RX5 എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍

എംജി മോട്ടോര്‍സിന്റെ ഞത5 എസ്‌യുവിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. ഇതിന് മുന്നോടിയായി പൂനെയിലെ പരീക്ഷണയോട്ടം പുരോഗമിച്ച് വരികയാണ്.മൂര്‍ച്ചയേറിയ ഹെഡ് ലാമ്പ്, വി ഷേപ്പ് ഗ്രില്‍, വലിയ റൂഫ് റെയില്‍, അലോയ് വീലുകള്‍, കുത്തനെയുള്ള ടെയില്‍ ലാമ്പ് തുടങ്ങിയവയാണ് പ്രധാന എക്സ്റ്റീരിയര്‍ സവിശേഷതകള്‍.

രണ്ട് പെട്രോള്‍ എന്‍ജിനുകളിലാണ് RX5 എസ്‌യുവി രാജ്യാന്തര വിപണികളില്‍ ലഭ്യമാക്കിയിരിക്കുന്നത്. 166 ബിഎച്ച്പിയും 250 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ എന്‍ജിന്‍. 217 ബിഎച്ച്പിയും 350 എന്‍എം ടോര്‍ക്കുമാണ് 2.0 ലിറ്റര്‍ എന്‍ജിനുല്‍പ്പാദിപ്പിക്കുന്നത്. 1.5 ലിറ്റര്‍ എന്‍ജിനില്‍ 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും 2.0 ലിറ്റര്‍ എന്‍ജിനില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമാണ് ഇടംതേടിയിരിക്കുന്നത്.

mg rx5