/kalakaumudi/media/post_banners/baf6e74defd78d34c7d38a99e32f9cc4cd691a1529a266072c2701ef15eea3da.jpg)
ബിഎസ്എന്‍എല്ലുമായി കൈകോര്‍ത്ത് മൈക്രോമാക്‌സ് ഭാരത് വണ്‍ എന്ന പേരില്‍ പുതിയ 4ജി ഫീച്ചര്‍ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. 2,200 രൂപയാണ് മൈക്രോമാക്‌സ് ഈ ഫോണിന്റെ വിലയായി പറഞ്ഞിരിക്കുന്നത്. ഓക്ടോബര്‍ 20 മുതലാണ് വില്പനയാരംഭിക്കുക. ബിഎസ്എന്‍എല്ലുമായുള്ള കൂട്ടായ്മയില്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി 97 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുകളും ഡാറ്റയുമാണ് കമ്പനി ഒരുക്കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായിരിക്കുന്നത്.
22 ഇന്ത്യന്‍ ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഫോണ്‍ കൂടിയാണ് ഇതെന്നുള്ള ഒരു സവിശേഷത കൂടിയുണ്ട്. 2.4 ഇഞ്ച് QVGA ഡിസ്‌പ്ലെ, ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 205 പ്രോസസര്‍, 512എംബി റാം, 4ജിബി സ്റ്റോറേജ്, 4ജി കണക്ഷന്‍, 2MP റിയര്‍ ക്യാമറ, VGA സെല്‍ഫി ക്യാമറ, 2000mAh ബാറ്ററി എന്നിവയാണ് ഭാരത് വണ്ണിന്റെ മറ്റ് പ്രത്യേകതകള്‍.