മൈക്രോമാക്​സി​ന്റെ പുത്തന്‍ അവതാരം ഭാരത്​ 5 പ്രോ

റെഡ്​ മീയോട്​ കിടപിടിക്കുന്ന ഫീച്ചറുകളാണ്​ ഫോണില്‍ ഭാരത്​ 5 പ്രോ എന്ന്​ പേരിട്ടിരിക്കുന്ന ഫോണില്‍ മൈക്രോമാക്​സ്​ ഉള്‍പ്പെടുത്തിരിക്കുന്നത്​. 5000 എം.എ.എച്ചി​ന്റെ വലിയ ബാറ്ററിയാണ്​ ഫോണി​ന്റെ പ്രത്യേകത.

author-image
Abhirami Sajikumar
New Update
മൈക്രോമാക്​സി​ന്റെ പുത്തന്‍ അവതാരം ഭാരത്​ 5 പ്രോ

റെഡ് മീ 5നെ വെല്ലാന്‍ മൈക്രോമാക്സിന്റെ പുത്തന്‍ അവതാരം

 റെഡ് മീയോട് കിടപിടിക്കുന്ന ഫീച്ചറുകളാണ് ഫോണില്‍ ഭാരത് 5 പ്രോ എന്ന് പേരിട്ടിരിക്കുന്ന ഫോണില്‍ മൈക്രോമാക്സ് ഉള്‍പ്പെടുത്തിരിക്കുന്നത്. 5000 എം.എ.എച്ചിന്റെ വലിയ ബാറ്ററിയാണ് ഫോണിന്റെ പ്രത്യേകത.

റിവേഴ്സ് ചാര്‍ജിങ് ഫീച്ചര്‍ ഫോണില്‍ മൈക്രോമാകസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതായത് ഫോണ്‍ ഒരു പവര്‍ബാങ്കായും ഉപയോഗിക്കാം. 2ജി.ബി, 3 ജി.ബി റാം ഒാപ്ഷനുകളില്‍ ഭാരത് പ്രോ വിപണിയിലെത്തും. യഥാക്രമം 16, 32 ജി.ബിയാണ് മെമ്മറി.

5.2 ഇഞ്ച് എച്ച്‌.ഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് ന്യൂഗട്ടാണ് ഒാപ്പറേറ്റിങ് സിസ്റ്റം. 1.5 ജിഗാഹെഡ്സ് ക്വാഡ് കോര്‍ പ്രൊസസര്‍, ഫ്ലാഷോട് കൂടിയ 13 മെഗാപിക്സല്‍ പിന്‍കാമറ, ഫ്ലാഷോട് കൂടിയ 5 മെഗാപിക്സല്‍ മുന്‍ കാമറ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. 7,999 രൂപയാണ് ഫോണിന്റെ വില.

micromax