മൈക്രോമാക്സിന്റെ ലേറ്റസ്റ്റ് സ്മാർട്ഫോൺ അവതരിപ്പിച്ചു

മൈക്രോമാക്സിന്റെ ഏറ്റവും പുതിയ സ്മാർട്ഫോണായ 'ക്യാൻവാസ് 2 പ്ലസ്' അവതരിപ്പിച്ചു.

author-image
Sooraj S
New Update
മൈക്രോമാക്സിന്റെ ലേറ്റസ്റ്റ് സ്മാർട്ഫോൺ അവതരിപ്പിച്ചു

മൈക്രോമാക്സിന്റെ ഏറ്റവും പുതിയ സ്മാർട്ഫോണായ 'ക്യാൻവാസ് 2 പ്ലസ്' അവതരിപ്പിച്ചു. 5 ഇഞ്ചാണ് ഫോണിന്റെ സ്ക്രീൻ വലിപ്പം. 1.2GHz ക്വാഡ് കോർ പ്രോസസറാണ് ഫോണിന് കരുത്തേകുക. 1 ജിബി റാമും 4 ജിബി ഇന്റെര്ണല് മെമ്മറിയും ഫോണിൽ ഉണ്ടാകും. 2000mAh ആണ് ബാറ്ററി ക്ഷമത. 8 മെഗാപിക്സലിന്റെ പ്രധാന ക്യാമറയും 2 മെഗാ പിക്സലിന്റെ ഷൂട്ടർ സെൽഫിയും ഫോണിൽ ഉണ്ടാകും. പ്രോക്സിമിറ്റി സെൻസറും ആമ്പിയന്റ് ലൈറ്റ് സെൻസറും ആക്സിലറോമീറ്ററും മറ്റ് കണക്ടിവിറ്റി സംവിധാനങ്ങളും ഫോണിൽ ഉണ്ടാകും.

micromaxx canvas 2 plus