ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെർച്ച് ഇനി സ്മാർട്ട് ഫോണിലും; ഗൂഗിളിനെ മറികടക്കാൻ മൈക്രോസോഫ്റ്റ്

നിര്‍മിത ബുദ്ധിയില്‍ പുതിയ ബിങ് ചാറ്റ് ബോട്ട് മുഖ്യധാരയിലെത്തിക്കാന്‍ മൈക്രോസോഫ്റ്റ്.സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളിലും എഡ്ജ് ഇന്റര്‍ നെറ്റ് ബ്രൗസറിലും ബിങ് ചാറ്റ് ബോട്ട് അവതരിപ്പിക്കുമെന്ന് പ്രഖ്യാപനമാണ് മൈക്രോസോഫ്റ്റ് നടത്തിയത്

author-image
Lekshmi
New Update
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെർച്ച് ഇനി സ്മാർട്ട് ഫോണിലും; ഗൂഗിളിനെ മറികടക്കാൻ മൈക്രോസോഫ്റ്റ്

നിര്‍മിത ബുദ്ധിയില്‍ പുതിയ ബിങ് ചാറ്റ് ബോട്ട് മുഖ്യധാരയിലെത്തിക്കാന്‍ മൈക്രോസോഫ്റ്റ്.സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളിലും എഡ്ജ് ഇന്റര്‍ നെറ്റ് ബ്രൗസറിലും ബിങ് ചാറ്റ് ബോട്ട് അവതരിപ്പിക്കുമെന്ന് പ്രഖ്യാപനമാണ് മൈക്രോസോഫ്റ്റ് നടത്തിയത്.സെര്‍ച്ച് എഞ്ചിനില്‍ മേധാവിത്വമുള്ള ഗൂഗിളിന് ശക്തമായ വെല്ലുവിളിയുയര്‍ത്താന്‍ ഇതോടെ മൈക്രോസോഫ്റ്റിനാകുമെന്നാണ് കരുതുന്നത്.എഐ സംവിധാനത്തോടെ പുതുക്കിയ ബിങ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിട്ട് രണ്ടാഴ്ച പിന്നിടുകയാണ്.

ലോകമാകെ 10 ലക്ഷത്തോളമാളുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് ഉപയോഗിച്ച് നോക്കിയിട്ടുണ്ട്.ഭൂരിപക്ഷമാളുകളും അനുകൂലമായി പ്രതികരിച്ചപ്പോള്‍ ചിലര്‍ക്ക് ദുരനുഭമുണ്ടായെന്നാണ് വെളിപ്പെടുത്തല്‍. മോശമായ ഭാഷ ഉപയോഗിക്കുന്നുവെന്നും തങ്ങളെ അപമാനിച്ചെന്നുമാണ് ഉയരുന്ന പരാതികളിലേറെയും.ഈ പോരായ്മങ്ങളൊക്കെ പരിഹരിച്ച് ചാറ്റ് ബോട്ടിനെ മുഖ്യധാരയിലേക്ക് അവതരിപ്പിക്കാനൊരുങ്ങുകയാണ് മൈക്രോസോഫ്റ്റ്.

പരീക്ഷണ വേര്‍ഷനില്‍ ബിങ്ങ് ചാറ്റ് ബോട്ടിന്റെ വിചിത്ര പ്രതികരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അത്തരം വൈകാരിക ഭാഷയില്‍ ചാറ്റ് ബോട്ട് പ്രതികരിക്കാതിരിക്കാനുള്ള മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. ഇതിന് ഏറ്റവും ഉചിതം സംഭാഷണങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കുക എന്നതാണ്.ഒരാഴ്ചയ്ക്ക് മുന്‍പ് ഉത്തരം നല്‍കിയ ചോദ്യങ്ങള്‍ പോലും ബിങ്ങിന്റെ പുതിയപതിപ്പ് നിരസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Microsoft chatbots phones