/kalakaumudi/media/post_banners/3b4ec23a3eeae23b76df5d1eac6c851da4f4d3fa777afb3c57a045fc546f6670.jpg)
ഡു മൊബൈലിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ S2 ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. കുറഞ്ഞ വിലയ്ക്ക് അതി നൂതനമായ ഫീച്ചറുകളാണ് S2 വില്‍ കമ്പനി ഒരുക്കിയിരിക്കുന്നത്.
കുറഞ്ഞ വിലയ്ക്ക് അതിനൂതന ഫീച്ചറുകളാണ് എസ് 2-വില്‍ ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.
1.3 GHz ക്വാഡ് കോര്‍ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ഫോണില്‍ ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ട് ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ഒരു ജിബി റാം ശേഷിയാണ് ഫോണിനുള്ളത് എട്ട് ജിബിയാണ് ഇന്റേണല്‍ സ്റ്റോറേജ്. 32 ജി.ബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നതാണ്. 3990 രൂപയ്ക്ക് രാജ്യത്തെ എല്ലാ പ്രധാന റീട്ടെയ്ല്‍ സ്റ്റോറുകളിലും എസ് 2 ലഭ്യമാണ്.
അഞ്ച് ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. അഞ്ച് മെഗാപിക്സലിന്റേതാണ് പിന്‍ക്യാമറ. ഒപ്പം ഫ്ലാഷ് ലൈറ്റും ഉണ്ടാവും. രണ്ട് മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. 4G വോള്‍ടി സൗകര്യം ഫോണില്‍ ലഭ്യമാണ് എന്നതാണ് മറ്റൊരു സവിശേഷത ഇതുവഴി വേഗതയുള്ള ബ്രൗസിംഗും ഡൗണ്‍ലോഡിംഗും വീഡിയോകോളുകളും ലൈവ് സ്ട്രീമിംഗും സാധ്യമാക്കുന്നു.
മാറുന്ന സാങ്കേതിക വിദ്യയ്ക്ക് അനുസൃതമായ ഉത്പന്നങ്ങള്‍ ആകര്‍ഷകമായ വിലയില്‍ വിപണിയില്‍ എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും. എല്ലാ ഉപഭോക്താക്കള്‍ക്കും താങ്ങാന്‍ കഴിയുന്ന വിലയ്ക്ക് ആകര്‍ഷകമായ സവിശേഷതകളെല്ലാം ഉള്‍പ്പെടുത്തിയാണ് എസ് 2 തയ്യാറാക്കിയിട്ടുള്ളതെന്ന് ഡു മൊബൈല്‍ ഇന്ത്യയിലെ സെയില്‍സ് വിഭാഗം തലവന്‍ സന്ദീപ് ശര്‍മ്മ പറഞ്ഞു.
3000 mAh Li-ion ബാറ്ററി, തടസങ്ങളില്ലാതെ സിനിമ കാണാനും, കോള്‍ ചെയ്യുന്നതിനും ദീര്‍ഘനേരം ചാര്‍ജ് നല്‍കുന്നു. 'ബ്ലൂടൂത്ത്, യു.എസ്.ബി ടെതറിങ്, ജിപിഎസ്, എഫ്എം റേഡിയോ, എംപി 3 പ്ലെയര്‍ എന്നിവ കൂടാതെ ഗ്രാവിറ്റി സെന്‍സര്‍, പ്രോക്സിമിറ്റി സെന്‍സര്‍ എന്നിവയും ഇതിന്റെ മറ്റ് സവിശേഷതകളാണ്.