കേരളത്തിലെ മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ നേരിയ ഇടിവ്

കേരളത്തിലെ മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായ്) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

author-image
anu
New Update
കേരളത്തിലെ മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ നേരിയ ഇടിവ്

  

കൊച്ചി: കേരളത്തിലെ മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായ്) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ജിയോ വരിക്കാരുടെ എണ്ണത്തില്‍ 9.22 ശതമാനം വളര്‍ച്ച നേടി. ഒക്ടോബര്‍ വരെ ജിയോ കേരളത്തില്‍ 1.09 ലക്ഷം പുതിയ വരിക്കാരെ നേടി.

കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ജിയോ വരിക്കാരുടെ എണ്ണത്തില്‍ ഒന്‍പത് ലക്ഷം പേരുടെ വര്‍ധനയാണുള്ളത്. വിഐയുടെ വരിക്കാരുടെ എണ്ണം 7.07 ശതമാനം കുറഞ്ഞു. വിഐ വരിക്കാരില്‍ 10 ലക്ഷത്തിലധികം കുറവാണ് ഉണ്ടായത്. പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലിന്റെ വയര്‍ലെസ് ഉപഭോക്തൃ അടിത്തറയില്‍ 4.41 ശതമാനം കുറവുണ്ടായി. വയര്‍ലൈന്‍ വിഭാഗം മൊത്തം വരിക്കാരുടെ എണ്ണം 4.97ശതമാനം വര്‍ദ്ധിച്ചു. പുതിയ ട്രായ് റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബറില്‍ രാജ്യത്ത് 31 .6 ലക്ഷം പുതിയ വരിക്കാരെ നേടി ജിയോ ഇന്ത്യയിലെ ഏറ്റവും ശക്തമായ ടെലികോം നെറ്റ്വര്‍ക്ക് എന്ന സ്ഥാനം ഉറപ്പിച്ചു.

technology mobile subscribers Latest News