/kalakaumudi/media/post_banners/81512123d174a8c3abde0e9d8a98334ed0c41afc5f653bee8bdf09aac4b4ab25.jpg)
ജനീവ: ഫേസ്ബുക്കില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കടത്തിവെട്ടി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ട്രംപിനെയാണ് മോദി ഫേസ്ബുക്കില്‍ മറികടന്നത്.
കമ്മ്യൂണിക്കേഷന്‍ സ്ഥാപനമായ ബര്‍സണ്‍ മാര്‍ട്‌സ്‌റ്റെല്ലാര്‍ ബുധനാഴ്ച പുറത്ത് വിട്ട പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. പഠന റിപ്പോര്‍ട്ട് പ്രകാരം 43.2 ദശലക്ഷം പേര്‍ മോഡിയെ ഫേസ്ബുക്കില്‍ പിന്തുടരുമ്ബോള്‍ 23.1 ദശലക്ഷം പേര്‍ മാത്രമാണ് ട്രംപിനെ പിന്തുടരുന്നത്.
204.9 മില്യണ്‍ കമന്റ്, ലൈക്ക്, ഷെയര്‍ എന്നിങ്ങനെയാണ് ട്രംപിന് ഫേസ്ബുക്കില്‍ ലഭിക്കുന്നത്. എന്നാല്‍ മോദിക്ക് 113.6 മില്യണ്‍ മാത്രമാണുള്ളത്. മോദിയേക്കാള്‍ ഫേസ്ബുക്കില്‍ ദിവസേന പോസ്റ്റുകള്‍ ചെയ്യുന്നത് ട്രംപാണ്. ദിവസേന അഞ്ച് പോസ്റ്റുകളാണ് ട്രംപ് ഇടാറുള്ളത്.