/kalakaumudi/media/post_banners/72e378988f1aac575b18a2b870d638b12032c0db03bff06005927c2a3b664c36.jpg)
ന്യൂയോർക്ക്: ശാസ്ത്രസാങ്കേതിക വിദ്യ വളർന്നു വികസിക്കുന്നതിന് അനുസരിച്ച് ദിനചര്യയിൽ പോലും മാറ്റങ്ങൾ അനുദിനം വന്നു കൊണ്ടിരിക്കുകയാണ്. വൈദ്യശാസ്ത്ര രംഗത്ത് പറയുകയും വേണ്ട, അത്രയധികമാണ് മാറ്റങ്ങൾ. എന്നാൽ, കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി മാറ്റമില്ലാതെ നില കൊള്ളുന്ന ഒന്നുണ്ട്, കണ്ണു പരിശോധിക്കുന്ന രീതി.സ്നെലൻ ചാർട്ടിലാണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടത്തുന്നത്. മോണോയർ ചാർട്ട് കണ്ടുപിടിച്ച അതേ കാലഘട്ടത്തിലാണ് സ്നെലൻ ചാർട്ടും കണ്ടുപിടിച്ചത്. ഫെർഡിനാൻഡ് മോണോയർ കണ്ടുപിടിച്ചതിനാൽ ആണ് ഈ ചാർട്ടിന് മോണോയർ ചാർട്ട് എന്നു പേരു വീണത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട് മോണോയർ ചാർട്ടിന്. അക്കങ്ങൾ ഉപയോഗിച്ചു കൊണ്ട് നേത്രപരിശോധന നടത്തുന്ന രീതി ഇതിലാണ് ആദ്യമായി ഉപയോഗിച്ചത്.ഇന്ന് മോണോയറുടെ 181 ആമത് ജന്മദിനമാണ്. മോണോയർക്ക് ആദരമർപ്പിച്ച് ആണ് ഗൂഗിൾ ഡൂഡിൽ ഇന്ന് ഒരുക്കിയിരിക്കുന്നത്. 1836ൽ ഫ്രാൻസിലാണ് മോണോയർ ജനിച്ചത്.