/kalakaumudi/media/post_banners/1dc04cbc7ad51915cd94325dbb2df4b601f8309f0b0c17a6046f2b1176af8c0f.jpg)
മോട്ടോ ജി5 പ്ലസ് എന്ന മോഡൽ ഇന്ത്യന്‍ വിപണിയില്‍ . 14,999 രൂപയാണ് വില. 3ജിബി റാം 16 ജിബി മെമ്മറി, 4 ജിബി റാം 32 ജിബി മെമ്മറി എന്നിങ്ങനെ രണ്ടു വേരിയന്റുകളിലായാകും മോട്ടോ ജി5 പ്ലസ് വിപണിയില്‍ ലഭ്യമാകുക.
3ജിബി റാം/16 ജിബി മെമ്മറി മോഡലിന് 14,999 രൂപയും 4 ജിബി റാം/ 32 ജിബി മെമ്മറി മോഡലിന് 16,999 രൂപയുമാണ് വില.
5.2 ഇഞ്ച് ഡിസ്‌പ്ലേ, രണ്ട് ജിഗാഹെര്‍ട്സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ഒക്‌ടാ-കോര്‍ പ്രോസസര്‍ നാലു ജിബി വരെയുളള റാം, 12 എംപി റിയര്‍-5എംപി ഫ്രണ്ട് ക്യാമറകള്‍, 3000 എംഎഎച്ച് ബാറ്ററി എന്നിവയാണ് മോട്ടോ ജി5 പ്ലസിന്റെ സവിശേഷതകള്‍.
ഫുള്‍ മെറ്റാലിക് ബോഡി ഡിസൈന്‍, കൂടുതല്‍ മികവുറ്റ ക്യാമറ ഫങ്ഷന്‍ സാധ്യമാക്കുന്ന വേഗമേറിയ പ്രോസസര്‍ എന്നിവയാണ് പുതിയ മോഡലിന്റെ സവിശേഷതകള്‍.