/kalakaumudi/media/post_banners/c30a46a16305f35597b496f8b0bad9e835975fcc0f302fb70c5f094efc491f8e.jpg)
മോട്ടോ ജി6, മോട്ടോ ജി6 പ്ലേ സ്മാര്‍ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക് എത്തുകയാണ്. മോട്ടോ ജി6 പ്ലേ ഫ്ലിപ്പ്കാര്‍ട്ടില്‍ മാത്രമാണ് ലഭ്യമാവുന്നതെങ്കില്‍, എന്നാല്‍ ഇവിടെ മോട്ടോ ജി6 ആമസോണിലാണ് ലഭ്യമാവുക. മാത്രമല്ല,മോട്ടോ ഹബ്ബില്‍ നിന്നും രണ്ട് ഫോണുകളും വാങ്ങാവുന്നതാണ്.നിലവില്‍ മോട്ടോ ജി6 ന്റെ മൂന്ന് ജിബി റാം 32 ജിബി സ്റ്റോറേജിന് 13,999 രൂപയാണ് വില. നാല് ജിബി റാം 64 ജിബി റാം പതിപ്പിന് 15,999 രൂപയാണ് വില. അതേസമയം മോട്ടോ ജി6 പ്ലേ സ്മാര്‍ട്ഫോണിന്റെ മൂന്ന് ജിബി റാം 32ജിബി പതിപ്പിന് 11,999 രൂപയുമാണ് വില വരുന്നത്.കൂടാതെ മോട്ടോ ജി6 വാങ്ങുന്നവര്‍ക്ക് ആമസോണ്‍ ചില ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് ആമസോണ്‍ വഴി 1250 രൂപ ഫ്ലാറ്റ് ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്.