മോട്ടോ ജി73 5ജി ഇന്ത്യയില്‍; 18,999 രൂപയ്ക്ക് 8 ജിബി റാം

മോട്ടോ ജി73 5ജിയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 18,999 രൂപ

author-image
greeshma
New Update
 മോട്ടോ ജി73 5ജി ഇന്ത്യയില്‍; 18,999 രൂപയ്ക്ക് 8 ജിബി റാം

 

ചൈനീസ്  കമ്പനി  മോട്ടറോളയുടെ  പുതിയ  ഹാന്‍ഡ്‌സെറ്റ്  മോട്ടോ  ജി73 5ജി (Moto G73 5G) ഇനി  ഇന്ത്യയിലും. രണ്ട്  കള്ളര്‍  ഓപ്ഷനുകളില്‍  ലഭിക്കുന്ന ഫോണ്‍ പുതിയ ജി-സീരീസ് സ്മാര്‍ട് ഫോണ്‍ മോട്ടറോളയുടെ  ബജറ്റ് സെഗ്മെന്റിലാണ്  വരുന്നത്.  6.5 ഇഞ്ച് ഫുള്‍-എച്ച്ഡി + ഡിസ്പ്ലേയും 50 മെഗാപിക്സല്‍  പ്രൈമറി  സെന്‍സര്‍  ഉള്‍പ്പെടുന്ന  ഡ്യുവല്‍ റിയര്‍ ക്യാമറകളും  മോട്ടോ ജി73 5ജിയുടെ  പ്രധാന  ഫീച്ചറുകളാണ്. മോട്ടോ ജി73 5ജിയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 18,999 രൂപയാണ്.ലൂസന്റ് വൈറ്റ്, മിഡ്നൈറ്റ് ബ്ലൂ നിറങ്ങളിലുള്ള  ഫോണ്‍  മാര്‍ച്ച് 16 മുതല്‍  ഫ്‌ലിപ്കാര്‍ട്ടിലൂടെയും  രാജ്യത്തെ  തിരഞ്ഞെടുത്ത  റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയും  ഉപഭോക്താക്കള്‍ക്ക്  വാങ്ങാം.

മോട്ടോ ജി73 5ജിയുടെ ലോഞ്ച്  ഓഫര്‍  പ്രകാരം  തിരഞ്ഞെടുത്ത  ബാങ്ക് കാര്‍ഡുകള്‍  വഴി വാങ്ങുന്നവര്‍ക്ക് 2,000 രൂപയുടെ  കിഴിവ്  ലഭിക്കും. ആക്സിസ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ, എസ്ബിഐ കാര്‍ഡ് ഉപയോക്താക്കള്‍ക്ക്  നോ കോസ്റ്റ് ഇഎംഐ  ഓപ്ഷനുകള്‍  ലഭ്യമാണ്. ഡ്യുവല്‍ സിം ( നാനോ ) സ്ലോട്ടുള്ള  മോട്ടോ ജി73 5ജി യില്‍  ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള  ഒഎസിലാണ്  പ്രവര്‍ത്തിപ്പിക്കുന്നത്. ആന്‍ഡ്രോയിഡ് 14 ലേക്ക് അപ്ഗ്രേഡുചെയ്യുമെന്നും പുതിയ  ഹാന്‍ഡ്സെറ്റിനായി  മൂന്ന് വര്‍ഷം  വരെ  സുരക്ഷാ  അപ്ഡേറ്റുകളും  കമ്പനി  ഉറപ്പുനല്‍കുന്നുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച്  ഫുള്‍ എച്ച്ഡി+ (1,080x2,400 പിക്‌സലുകള്‍) ഡിസ്പ്ലേയാണ്  ഉള്‍പ്പെടുത്തിയിരിക്കുന്നത്.

8 ജിബി  റാമിനൊപ്പം  മീഡിയടെക് ഡിമെന്‍സിറ്റി 930 ആണ് പ്രോസസര്‍. ഡ്യുവല്‍ റിയര്‍  ക്യാമറയാണ്  ഇതിന്റെ മറ്റൊരു  പ്രത്യേകത. മാത്രമല്ല  ഇതില്‍ f/1.8 ലെന്‍സുള്ള  50 മെഗാപിക്‌സല്‍ പ്രൈമറി  സെന്‍സറും  8 മെഗാപിക്‌സല്‍  അള്‍ട്രാ വൈഡ് മാക്രോ ഡെപ്ത് ഷൂട്ടറും  ഉണ്ട്.  മുന്‍വശത്ത്  16 മെഗാപിക്‌സലിന്റെ  സെല്‍ഫി  ക്യാമറയാണ്. 128 ജിബി ഓണ്‍ബോര്‍ഡ്  സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് വഴി (1 ടിബി വരെ) വിപുലീകരിക്കാം. കൂടാതെ 5ജി, വൈ-ഫൈ 802.11a/b/g/n/ac, ബ്ലൂടൂത്ത് 5.3, എഫ്എം റേഡിയോ, ജിപിഎസ് / എ-ജിപിഎസ്, എന്‍എഫ്‌സി, എല്‍ടിഇപിപി, ഗ്ലോനാസ്, ഗലീലിയോ, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയാണ്  പ്രധാന  കണക്റ്റിവിറ്റി  ഓപ്ഷനുകള്‍. ഇരട്ട  മൈക്രോഫോണുകളുള്ള  സ്റ്റീരിയോ  സ്പീക്കറുകളും  ഉണ്ട്. 30W ടര്‍ബോപവര്‍  ഫാസ്റ്റ്  ചാര്‍ജിങ്ങിനെ  പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ്  മോട്ടോ ജി73 5ജി യിലുള്ളത്.

technology Gadget motorola Smartphones