/kalakaumudi/media/post_banners/919505c2e0c21801e304f7ec3f54aea95b783ca143f387a900d75f57744c5ee3.jpg)
മുംബയ്: മോട്ടോറോളയുടെ ഏറ്റവും പുതിയ ഹാന്‍ഡ് സെറ്റ് മോട്ടോ എം കേവലം 999 രൂപയ്ക്ക് വാങ്ങാനവസരം. ഫ്ളിപ്കാര്‍ട്ടിന്‍റെ എക്ചേഞ്ച് ഓഫര്‍ പ്രകാരമാണിത്. ഹാന്‍ഡ് സെറ്റിന്‍റെ വില 15, 999 രൂപയാണ്. എക് സ്ചേഞ്ച് ഓഫറായി 15000 രുപ വരെ ലഭിക്കും. ബാക്കി 999 രൂപ നല്‍കിയാല്‍ മതി.
5.5 ഇഞ്ച് അമോള്‍ഡ് ഡിസ്പ്ളേയുള്ള ഹാന്‍ഡ്സെറ്റിന് 3 ജി ബി റാം ശേഷിയുണ്ട്. ഫിംഗര്‍പ്രിന്‍റ്, സ്കാനര്‍ മുതലുള്ള ഒട്ടുമിക്ക ഫീച്ചറുകറും പുതിയ ഹാന്‍ഡ്സെറ്റിലുണ്ട്.
ഫ്ളിപ്കാര്‍ട്ട് പഴയ ഐ ഫോണ്‍ 6ന് എക്സ്ചേഞ്ച് ഓഫര്‍ വിലയിട്ടിരിക്കുന്നത് 13410 രൂപയാണ്. നോക്കിയ ഹാന്‍ഡ്സെറ്റുകള്‍ വരെ ഫ്ളിപ് കാര്‍ട്ട് തിരിചെടുക്കുന്നുണ്ട്.
2.2 ജി എച്ച് ഇസഡ്, ഒക്ടാ കോര്‍ മീഡിയടെക് ഹീലിയോ പി 15 പ്രോസസര്‍ ശേഷിയുള്ള മോട്ടോ എം 3 ജി ബി, 4 ജി ബി വേരിയന്‍റുകളില്‍ ലഭ്യമാണ്. 4 ജി ബി വേരിയന്‍റിന് 17999 രൂപ. 4 ജി കണക്ടിവിറ്റി, പതിനാറ് മേഗാപിക്സല്‍ പിന്‍ക്യാമറ, എറ്റ് മെഗാ പിക്സല്‍ മുന്‍ ക്യാമറ, 3050 എം എ എച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് 6 മാഷ്മലോ എന്നിവ മോട്ടോ എം ന്‍റെ പ്രധാന ഫീച്ചറുകളാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
