/kalakaumudi/media/post_banners/61b0099afc0e18e304a50565c9d61782ca6fdefaa6197e2034c84441a7a7c3dc.jpg)
മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആയ മോട്ടോ z3 പ്ലേ ഉടന്‍ വിപണിയിലേയ്ക്ക് എത്തിയേക്കും.നിലവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ഇത് ഏറ്റവും മെലിഞ്ഞ മോഡലായിരിക്കുമെന്നാണ് നിഗമനം.സ്മാര്‍ട്ട്‌ഫോണിനു ചുറ്റും 18:9 എന്ന അനുപാതത്തില്‍ കട്ടികുറഞ്ഞ ബിസലുകളാണ് നല്‍കിയിരിക്കുന്നത്. മാത്രമല്ല ഫേണിന്റെ മുന്നില്‍ ഹോം ബട്ടണ്‍ ഇല്ല, പകരം ഫോണിന്റെ ചുവടെ കമ്പനിയുടെ ലോഗോ മാത്രമേയുണ്ടാകുകയുള്ളൂ. എന്നാല്‍ മുകളിലാവട്ടെ, സെല്ഫി ക്യാമറ, എല്‍ഇഡി ഫ്‌ളാഷ്, ഇയര്‍പീസ് എന്നിവയുമുണ്ട്.ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ 4ജിബി/ 6ജിബി റാമും 32ജിബി/ 64ജിബി സ്റ്റോറേജും ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡ്യൂവല്‍ ക്യാമറ സാധാരണമായി മോട്ടോ ഫോണില്‍ കാണുന്ന സര്‍ക്കിളില്‍ ഉണ്ടാകും.എന്നാല്‍ ഇന്റേണല്‍ മെമ്മറി എന്നത് 32 ജിബിയോ, 64 ജിബിയോ ആയിരിക്കും. മാത്രമല്ല,എല്‍ഇഡി ഫ്‌ളാഷോടു കൂടിയ രണ്ടു സെന്‍സറുകളാണ് ഫോണിന്റെ പിന്‍ഭാഗത്ത് മുകളിലായി വൃത്താകൃതിയിലുള്ള ക്യാമറ മോഡ്യൂളില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഡ്യുവല്‍ ക്യാമറ സെറ്റപ്പില്‍ 12എംപി പ്രൈമറി ക്യാമറയും 8എംപി സെക്കന്ഡറി ക്യാമറയുമാണ്. സെല്‍ഫി ക്യാമറ 5എംപിയും ആയിരിക്കും.കൂടാതെ 6 ഇഞ്ചായിരിക്കും ഫോണിന്റെ സ്‌ക്രീന്‍ വലുപ്പം. ഫുള്‍ എച്ച്.ഡി എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഫോണിനുണ്ടാകുക.