/kalakaumudi/media/post_banners/bb4bc4c3c400bc3409900b55d6a92ec2ea8a83e9f9d851248a2ed1719c94fae0.jpg)
സ്മാർട്ഫോൺ നിർമ്മാണ കമ്പനിയായ മോട്ടോറോളയുടെ ഏറ്റവും പുതിയ മോഡലായ മോട്ടോ ഇ 5 പ്ലസ് ഉടൻ ഇന്ത്യൻ വിപണികളിലെത്തുമെന്ന് അതികൃധർ അറിയിച്ചു. 6 ഇഞ്ചാണ് ഫോണിന്റെ സ്ക്രീൻ വലിപ്പം. 1.4GHz ക്വാഡ് കോർ പ്രൊസസ്സറാണ് ഫോണിന് കരുത്തേകുന്നത്. 3 ജിബി റാമും 32 ജിബി ഇന്റെര്ണല് മെമ്മറിയും ഫോണിൽ ഉണ്ടാകും. ഇത് മെമ്മറി കാർഡ് വഴി 128 ജിബി വരെ വർധിപ്പിക്കാനാകും. 12 മെഗാപിക്സലിന്റെ പിൻ ക്യാമറയും 5 മെഗാപിക്സലിന്റെ ഷൂട്ടർ സെൽഫിയും ഫോണിൽ ഉണ്ടാകും. ആൻഡ്രോയിഡ് 8.0 ഓറിയോ ആണ് സോഫ്ട്‍വെയർ. 5000 എം എ എച്ചിന്റെ ബാറ്ററിയാണ് ഇ 5 പ്ലസിന്റെ മറ്റൊരു സവിശേഷത. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 13,495 രൂപയാണ് ഫോണിന്റെ വില. മാഗ്നെറ്റോമീറ്ററും, ആക്സിലറോമീറ്ററും, പ്രോക്സിമിറ്റി സെൻസറും മറ്റ് കണക്റ്റിവിറ്റികളും ഫോണിൽ ഉണ്ടാകും.