മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെ ടെക്‌നിക്കല്‍ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള 17 വയസ്സു തികഞ്ഞ ഏതൊരാള്‍ക്കും എളുപ്പത്തില്‍ പഠിക്കാന്‍ സാധിക്കുന്ന, നാലു മാത്രം മുതല്‍ ഒന്നര വര്‍ഷം വരെ കാലാവധിയുള്ള കോഴ്‌സുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

author-image
Web Desk
New Update
മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെ ടെക്‌നിക്കല്‍ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലി. ഗാഡ്ജറ്റ് ആന്‍ഡ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് സെയില്‍സ് ആന്‍ഡ് സര്‍വീസ് നെറ്റ് വര്‍ക്ക് ആയ മൈജിയുടെ, കോഴിക്കോട് തൊണ്ടയാട് സ്ഥിതിചെയ്യുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച് ഡിവിഷനായ മൈജി ഇന്‍സ്റ്റിറ്റിയൂടട്് ഒഫ് ടെക്‌നോളജി (എംഐടി)യില്‍ ടെക്‌നിക്കല്‍ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.

പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള 17 വയസ്സു തികഞ്ഞ ഏതൊരാള്‍ക്കും എളുപ്പത്തില്‍ പഠിക്കാന്‍ സാധിക്കുന്ന, നാലു മാത്രം മുതല്‍ ഒന്നര വര്‍ഷം വരെ കാലാവധിയുള്ള കോഴ്‌സുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ജോലി ഉറപ്പായ ട്രെയിനിംഗ് പാക്കേജുകള്‍, പണമടയ്ക്കാതെ കോഴ്‌സിന് ജോയിന്‍ ചെയ്യുന്നതിനുള്ള സംവിധാനം, ജോലി ചെയ്തുകൊണ്ട് ഫീസ് അടയ്ക്കുന്നതിനുള്ള സംവിധാനം എന്നിവയും ലഭ്യമാണ്.ഇലക്ട്രോണിക്‌സ് ആന്‍ഡ് സര്‍ഫസ് മൗണ്ട് ടെക്‌നോളജി, മൊബൈല്‍ ഫോണ്‍ റീ എന്‍ജിനീയറിംഗ്, സ്മാര്‍ട്ട് ടിവി ആന്‍ഡ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് റീ എന്‍ജിനീയറിംഗ്, ഹാര്‍ഡ് വെയര്‍ ആന്‍ഡ് ഓട്ടോമേഷന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യുന്നതിന് അനുയോജ്യമായ കോഴ്‌സുകള്‍ എംഐടിയില്‍ ലഭ്യമാണ്.

പ്രൊഫഷണല്‍ എക്‌പേര്‍ട് ആയി വിദ്യാര്‍ഥികളെ മാറ്റിയെടുക്കുന്നതിനുള്ള പ്രത്യേക പരിശീലനം ഓരോ കോഴ്‌സിന്റെ ഭാഗമായും നല്‍കും. അഡ്മിഷന്‍ സംബന്ധമായ വിശദവിവരങ്ങള്‍ക്ക് 7994333666 എന്ന നമ്പരില്‍ ബന്ധപ്പെടുകയോ mygmit.com എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം.

myg kerala kozhikode