/kalakaumudi/media/post_banners/271cf62795510d82364811807cea66a46041590899865798fe0c31ba42c6b392.jpg)
യു എസ്: നാസയുടെ പുതിയ പരീക്ഷണത്തിന് ഇനി കാത്തിരിപ്പിന്റെ ദിനങ്ങൾ. സൂര്യന്റെ ഉള്ളറയിലെ രഹസ്യങ്ങൾ കണ്ടെത്തുകയാണ് നാസയുടെ പുതിയ പരീക്ഷണത്തിന്റെ ലക്‌ഷ്യം. യുഎസിലെ കേപ്കനാവറൽ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് പ്രോബ് കുതിപ്പാരംഭിച്ചത്. മണിക്കൂറിൽ 430,00 മൈൽസ് വേഗത്തിലാണ് പ്രോബ് സഞ്ചരിക്കുന്നത്. പ്രോബിന്റെ യാത്ര ലക്‌ഷ്യം എന്നുപറയുന്നത് കൊറോണയുടെ ഘടന നക്ഷത്ര പഠനം സൗരവാതം എന്നിവയെ കുറിച്ചുള്ള പഠനമാണ്. യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ ‘ഹെവി ഡ്യൂട്ടി’ വിക്ഷേപണവാഹനമായ ഡെൽറ്റ– ഫോർ ആണ് പ്രോബിനെ വഹിച്ചുകൊണ്ട് പറന്നുയർന്നത്. മറ്റ് ദൗത്യങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് നാസയുടെ പാർക്കർ സോളർ പ്രോബ് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ നാസയ്ക്ക് സാധിച്ചാൽ അത് ചരിത്രത്തിലെ നാഴികക്കല്ലായി മാറും എന്ന കാര്യത്തിൽ സംശയമില്ല. കാന്തിക മണ്ഡലം, പ്ലാസ്മ, മറ്റ് ഊർജകണങ്ങൾ എന്നിവയുടെ പഠനത്തിനായി നാലു പ്രോബുകളും പാർക്കർ ദൗത്യത്തിൽ കൊണ്ടുപോകുന്നുണ്ട്. ഏഴുവർഷം നീണ്ടുനിൽക്കും ഈ ദൗത്യം. അതുകൊണ്ട് തന്നെ ഇനി നാസയിൽ ഇനി കാത്തിരിപ്പിന്റെ ദിനങ്ങളാണ്.