ഗൂഗിൾ ഇന്ത്യയിൽ 1337 കോടി രൂപ പിഴയടയ്ക്കണം; നടപടി ശരിവെച്ച് ട്രൈബ്യൂണല്‍

By Lekshmi.29 03 2023

imran-azhar

 

 

ന്യൂഡൽഹി: അമേരിക്കൻ ടെക് ഭീമൻ ഗൂഗിളിന് കോംപിറ്റീഷന്‍ കമീഷന്‍ ഓഫ് ഇന്ത്യ ചുമത്തിയ പിഴ ശരിവെച്ച് നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ.ആൻഡ്രോയ്ഡ് വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതിന് 1,337.76 കോടി രൂപയായിരുന്നു പിഴ ചുമത്തിയത്.

 

 

 

അത്രയും പിഴ 30 ദിവസത്തിനുള്ളില്‍ അടക്കണമെന്നാണ് ട്രൈബ്യൂണലിന്റെ രണ്ടംഗ ബെഞ്ച് ഗൂഗിളിനോട് നിര്‍ദേശിച്ചിരിക്കുന്നത്.വിപണിയില്‍ മേധാവിത്വം ഉറപ്പിക്കാന്‍ ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണുകളെ ഗൂഗിള്‍ ദുരുപയോഗം ചെയ്തെന്നാണ് സി.സി.ഐ കണ്ടെത്തിയത്.

 

 

 

അതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു പിഴ ചുമത്തിയത്.പിന്നാലെ ഗൂഗിൾ ട്രൈബ്യൂണലിന് ഹരജി നൽകിയിരുന്നെങ്കിലും അത് തള്ളപ്പെട്ടു.സുപ്രീം കോടതിയും നേരത്തെ ഗൂഗിളിന്റെ ഹരജി തള്ളിയിരുന്നു.ആൻഡ്രോയ്ഡ് ഫോണുകളിൽ ഗൂഗിളിന്റെ ആപ്പുകൾ ഇൻ-ബിൽട്ടായി നൽകുന്നതായിരുന്നു നടപടിക്ക് കാരണമായത്.

 

 

 

നീക്കം ചെയ്യാൻ പറ്റാത്ത വിധത്തിൽ ഡിഫോൾട്ട് ആയാണ് ഗൂഗിൾ തങ്ങളുടെ ആപ്പുകൾ ഫോണുകളിൽ ഉൾപ്പെടുത്തുന്നത്.ഇത് വിപണിയിൽ തെറ്റായ സ്വാധീനം ചെലുത്തുന്നതായാണ് സി.സി.ഐ ചൂണ്ടിക്കാട്ടുന്നത്.

OTHER SECTIONS